Sunday, August 17, 2025
20.5 C
Bengaluru

വടികൊടുത്ത് അടി വാങ്ങി; പുഷ്പ 2 വിന്റെ റിലീസ് തടയാൻ ഹർജി നൽകിയയാൾക്ക് പിഴയിട്ട് ഹൈക്കോടതി

ഹൈദരാബാദ് : അല്ലു അർജുൻ ചിത്രം പുഷ്പ 2 : ദ റൂളിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. സെക്കന്ദരാബാദ് സ്വദേശിയായ ശരരാപ്പു ശ്രീശൈലം സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ചിത്രം യുവാക്കളെ അടക്കം വഴി തെറ്റിക്കുമെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. പുഷ്പ ചന്ദനക്കടത്ത് അടക്കമുള്ള നിയവിരുദ്ധമായ കാര്യങ്ങൾ മഹത്വവത്ക്കരിക്കുന്ന സിനിമയാണെന്നും യുവാക്കളെ അടക്കം സിനിമ വഴിതെറ്റിക്കുമെന്നും ആയതിനാൽ കോടതി ഇടപെട്ട് സിനിമയുടെ റിലീസ് തടയണമെന്നുമാണ് ഇയാള്‍ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

എന്നാൽ ഹർജി തള്ളിയ ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യ, അവകാശവാദങ്ങൾ ഊഹക്കച്ചവടമാണെന്നും ചിത്രത്തിന്റെ ടീസറിനപ്പുറം തെളിവുകളുടെ പിന്തുണയില്ലാത്തതാണെന്നും വ്യക്തമാക്കി. ഈ ഘട്ടത്തിൽ റിലീസ് നിർത്തുന്നത് സിനിമാ വ്യവസായത്തെ താറുമാറാക്കുമെന്നും സിനിമാ പ്രവർത്തകർക്ക് കാര്യമായ സാമ്പത്തിക നഷ്ടം വരുത്തുമെന്നും ചൂണ്ടിക്കാട്ടി.

ഹർജിയിൽ കഴമ്പില്ലെന്നും ജുഡീഷ്യറിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നുവെന്നും ജസ്റ്റിസ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. കോടതിയുടെ സമയം മെനക്കെടുത്തിയതിന് ഹര്‍ജിക്കാരനെതിരെ കോടതി പിഴയിട്ടു. ഈ തുക മനുഷ്യക്കടത്തില്‍ നിന്ന് അതിജീവിച്ച സ്ത്രീകളെയും കുട്ടികളെയും പിന്തുണയ്‌ക്കുന്ന സംഘടനയ്‌ക്ക് നല്‍കണമെന്നും നിർദേശിച്ചു.

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെ (സിബിഎഫ്‌സി) പ്രതിനിധീകരിച്ച് ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ ഗാഡി പ്രവീൺ കുമാർ സിനിമയുടെ റിലീസിനെ ന്യായീകരിച്ചു. ശുപാർശ ചെയ്ത അഞ്ച് മാറ്റങ്ങൾ ഉൾപ്പെടുത്തിയ ശേഷം സിബിഎഫ്‌സി പുഷ്പ 2 ശ്രദ്ധാപൂർവ്വം അവലോകനം ചെയ്തതായി അദ്ദേഹം കോടതിയില്‍ പറഞ്ഞു.
<br>
TAGS : PUSHPA-2 MOVIE
SUMMARY : High Court fined the petitioner to block the release of Pushpa 2

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഹേമചന്ദ്രൻ വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു....

പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു

കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു....

ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല...

ആഗോള അയ്യപ്പ സംഗമം സെപ്തംബര്‍ 20ന്; വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ പങ്കെടുക്കും

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം...

വാളയാറിൽ കാർ ലോറിയിൽ ഇടിച്ചു; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരുക്കേറ്റു

പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ  അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം....

Topics

ബെംഗളൂരു നഗരത്പേട്ടയിലെ തീപ്പിടുത്തം; അഞ്ച് മരണം, കെട്ടിട ഉടമക്കെതിരെ കേസ് 

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം...

ബെംഗളൂരു നഗരത്പേട്ടയില്‍ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു; മൂന്ന് പേര്‍ കുടുങ്ങികിടക്കുന്നതായി സംശയം

ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍...

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു...

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

Related News

Popular Categories

You cannot copy content of this page