ഐസിസി വനിതാ ഏകദിന റാങ്കിങ്ങിൽ ശ്രീലങ്കയുടെ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ചമാരി അത്തപ്പത്തു വീണ്ടും ഒന്നാം സ്ഥാനത്ത്. ഏപ്രിലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ പുറത്താവാതെ നേടിയ 195 റൺസാണ് അത്തപ്പത്തുവിനെ റാങ്കിങ്ങിൽ വീണ്ടും തലപ്പത്തെത്തിച്ചത്.
ഏകദിനത്തിൽ അത്തപ്പത്തുവിന്റെ ഒമ്പതാം സെഞ്ചുറിയാണിത്. സെഞ്ചുറിയോടെ ഇംഗ്ലണ്ട് ഓൾറൗണ്ടർ നതാലി സിവർ – ബ്രണ്ടിനെ മറികടന്നാണ് ലോക റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷവും അത്തപ്പത്തു റാങ്കിങ്ങിൽ തലപ്പത്തെത്തിയിരുന്നു. വനിതാ ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ആദ്യ ശ്രീലങ്കൻ താരവും അത്തപ്പത്തു തന്നെയാണ് . നതാലി സിവർ ബ്രണ്ടാണ് റാങ്കിങ്ങിൽ രണ്ടാമത്.
ഇന്ത്യയുടെ സ്മൃതി മന്ദാന അഞ്ചാമതും ഹർമൻപ്രീത് കൗർ ഒമ്പതാമതുമാണ്. ബൗളിങ് റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ സോഫി എക്ലസ്റ്റണാണ് ഒന്നാമത്. ഓസ്ട്രേലിയയുടെ മേഗൻ ഷട്ട് രണ്ടാമതും ഇന്ത്യയുടെ ദീപ്തി ശർമ അഞ്ചാമതുമാണ്. ഓൾറൗണ്ടർമാരിൽ ദീപ്തി ശർമ ആറാമതാണ്.
The post വനിതാ ഏകദിന റാങ്കിങ്; ശ്രീലങ്കയുടെ ചമാരി അത്തപ്പത്തു വീണ്ടും ഒന്നാമത് appeared first on News Bengaluru.
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74500 കടന്ന് മുന്നേറിയ…
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായി. സ്ത്രീകളോട് അനാചാരപരമായ പെരുമാറ്റം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് യാത്രതിരിച്ച ഉടനെയാണ്…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്‌സ് അസോസിയേഷനും (കെഇഎ) ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും (ഇസിഎ) സംയുക്തമായി എച്ച്ഐവി ബാധിതർക്കും ഭിന്നശേഷിയുള്ളവർക്കും മുതിർന്ന പൗരന്മാർക്കും…
തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പാർട്ടി തീരുമാനം ഇന്നുണ്ടായേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുള്ള രാജിക്ക് പകരം…