ഉത്തർപ്രദേശ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ദീപ്തി ശർമ ഇനി ഉത്തർപ്രദേശ് ഡിഎസ്പി (ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പോലീസ്). ആഗ്ര സ്വദേശിനിയായ ദീപ്തിയുടെ ഏറെനാളത്തെ സ്വപ്നമാണ് നിറവേറിയത്. വനിത ക്രിക്കറ്റ് ടീമിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് താരത്തിന് ബഹുമതി.
മൊറാദബാദിലാണ് താരം യൂണിഫോമിൽ എത്തിയത്. 2024-ൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് താരത്തിന് നിയമന കത്ത് കൈമാറിയത്. ഇതിനൊപ്പം താരത്തിന് ഉത്തർപ്രദേശ് സർക്കാർ മൂന്ന് കോടി രൂപയുടെ കാഷ് അവാർഡും സമ്മാനിച്ചിരുന്നു. ഡ്യൂട്ടിയിൽ ജോയിൻ ചെയ്യാൻ കുടുംബത്തിനൊപ്പമാണ് ദീപ്തി ശർമ മൊറാദബാദിലെത്തിയത്. പിതാവ് ഭഗ്വാൻ ശർമ, സഹോദരന്മാരായ സുമിത് പ്രശാന്ത് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.
TAGS: NATIONAL | DSP
SUMMARY: Indian cricketer deepti joins as DSP
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…