വാഡോദര: വനിതാ പ്രീമിയർ ലീഗ് ഉദ്ഘാടന പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് (ആർസിബി) ജയം. ആറ് വിക്കറ്റിന് ഗുജറാത്ത് ജയന്റ്‌സിനെ തോൽപ്പിച്ചാണ് ടീം വിജയം നേടിയത്. വനിതാ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്ന് വിജയിക്കുന്ന ടീമെന്ന റെക്കോഡും ആര്‍സിബി സ്വന്തമാക്കി. 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 202 എന്ന റൺസ് ലക്ഷ്യത്തിലെത്തി. വെറും 27 പന്തില്‍ 64 റണ്‍സ് അടിച്ചെടുത്ത റിച്ച ഘോഷ് ആണ് വിജയശില്‍പി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയന്റ്‌സ് ക്യാപ്റ്റന്‍ ആഷ്‌ലീ ഗാര്‍ഡ്‌നറുടെ വെടിക്കെട്ടില്‍ (37 പന്തില്‍ 79* റണ്‍സ്) 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി. 120 പന്തില്‍ 202 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ സ്മൃതി മന്ദാനയെ നഷ്ടമായി. ഏഴ് പന്തില്‍ ഒമ്പത് റണ്‍സാണ് ലഭിച്ചത്. ഇതേ ഓവറില്‍ തന്നെ ഡാനിയേല്‍ വ്യാറ്റ്-ഹോഡ്ജും പുറത്തായി. ആഷ്‌ലീ ഗാര്‍ഡ്‌നര്‍ ആണ് രണ്ടുപേരെയും പുറത്താക്കിയത്. 27 പന്തില്‍ 64 റണ്‍സ് നേടി റിച്ച ഘോഷ് ആവശ്യമായ ഉയര്‍ന്ന റണ്‍റേറ്റ് നിലനിര്‍ത്തി.
നാല് സിക്‌സറുകളും ഏഴ് ബൗണ്ടറികളും നേടി. കനിഹ അഹൂജ 13 പന്തില്‍ 30 റണ്‍സും നേടിയതോടെ ഒമ്പത് പന്തുകള്‍ ശേഷിക്കെ ജയിച്ചുകയറി. ആര്‍സിബിക്ക് വേണ്ടി രേണു സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. ശനിയാഴ്ച മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.
TAGS: SPORTS
SUMMARY: RCB beats Gujarat Titans in WPL
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…
എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…
ബെംഗളൂരു: റോഡുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പത്തിലധികം ആളുകളുടെ ഒത്തുചേരലുകൾ നിയന്ത്രിക്കുന്ന സർക്കാർ ഉത്തരവിന് മേലുള്ള സ്റ്റേ…