ലക്നൗ: വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെ വീഴ്ത്തി ഗുജറാത്ത് ജയന്റ്‌സ്. അഞ്ച് വിക്കറ്റിനാണ് ഗുജറാത്ത് വിജയം സ്വന്തമാക്കിയത്. ക്യാപിറ്റൽസ് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി.
49 പന്തില്‍ പുറത്താവാതെ 70 റണ്‍സ് നേടിയ ഹര്‍ലീന്‍ ഡിയോളാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്. 44 റണ്‍സെടുത്ത ബേത് മൂണിയും നിർണായക സംഭാവന നൽകി. നേരത്തെ ക്യാപ്റ്റൻ മെഗ് ലാന്നിങ്ങിന്റെ 92 റണ്‍സ് ബലത്തിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഗുജറാത്തിന് വേണ്ടി മേഘ്‌ന സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 177 റണ്‍സെടുത്തത്. ഷഫാലി വര്‍മ 40 റൺസും നേടി. മൂന്ന് പന്തുകൾ ബാക്കിനിൽക്കെ ഗുജറാത്ത് വിജയലക്ഷ്യത്തിലെത്തുമ്പോൾ 49 പന്തിൽ 70 റൺസുമായി ഹര്‍ലീന്‍ ഡിയോളും 3 പന്തിൽ 9 റൺസ് നേടി കാശ്വി ഗൗതമുമാണ് ക്രീസിലുണ്ടായിരുന്നത്. ഡൽഹിയ്ക്കായി ശിഖ പാണ്ഡേയും ജെസ്സ് ജോന്നാസ്സനും 2 വീതം വിക്കറ്റ് നേടി.
TAGS: SPORTS
SUMMARY: Gujarat Giants won over Delhi Capitals in WPL
ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…