ബംഗ്ലാദേശിൽ നിന്ന് മാറ്റിയ വനിത ടി-20 ലോകകപ്പിന്റെ മത്സര ക്രമങ്ങൾ പ്രഖ്യാപിച്ചു. രണ്ടു ഗ്രൂപ്പുകളിലായി 10 ടീമുകൾ ഏറ്റുമുട്ടും. ഓക്ടോബർ നാലിന് ദുബായിലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ആഭ്യന്തര കലാപത്തെ തുടർന്നാണ് ടൂർണമെന്റ് ബംഗ്ലാദേശിൽ നിന്ന് മാറ്റിയത്. ഷാർജയിൽ ബംഗ്ലാദേശും സ്കോട്ലൻഡും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും.
ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലൻഡിനെതിരെയാണ്. രണ്ടു വേദികളിലായി 23 മത്സരങ്ങൾ നടക്കും. ഷാർജയിലും ദുബായിലുമാണ് മത്സരങ്ങൾ. ടൂർണമെന്റിന് 10 സന്നാഹ മത്സരങ്ങളും നടക്കും. സെപ്റ്റംബർ 28 മുതൽ ഓക്ടോബർ ഒന്നുവരെയാണ് മത്സരങ്ങൾ. ഓരോ ടീമും നാലുവീതം ഗ്രൂപ്പ് മത്സരങ്ങൾ നടക്കും.
ഇതിൽ നിന്ന് ആദ്യ രണ്ടു ടീമുകൾ വീതം സെമിയിലേക്ക് പ്രവേശിക്കും. ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ഇന്ത്യ,ന്യൂസിലൻഡ്,പാകിസ്താൻ,ശ്രീലങ്ക, ഗ്രൂപ്പ് ബി: ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്,വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, സ്കോട്ലൻഡ്. 17നും 18നുമാണ് സെമി മത്സരം. 20ന് ഷാർജയിലാണ് ഫൈനൽ.
TAGS: SPORTS | WORLD CUP
SUMMARY: Final schedule for women t20 worldcup cricket announced
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…