Tuesday, December 16, 2025
16.2 C
Bengaluru

വള്ളംകളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും; മന്ത്രി പിഎ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മാറ്റിവച്ച നെഹ്റു ട്രോഫി വള്ളംകളി എപ്പോള്‍ നടത്താൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കുവാൻ മുൻപന്തിയിലുണ്ടാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത്. വള്ളംകളി സംഘടിപ്പിക്കുന്നത് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ആണെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുകോടി രൂപയാണ് സാമ്പത്തിക സഹായമായി ടൂറിസം വകുപ്പ് നല്‍കുന്നതെന്നും റിയാസ് അറിയിച്ചു. നെഹ്റു ട്രോഫി വള്ളംകളി റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച്‌ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വള്ളം കളിക്കൊപ്പം ടൂറിസം വകുപ്പുണ്ടാകും. നെഹ്‌റു ട്രോഫി വള്ളം കളി ടൂറിസം വകുപ്പല്ല സംഘടിപ്പിക്കുന്നത് എന്ന് ആദ്യമെ സൂചിപ്പിക്കട്ടെ. നെഹ്റു ട്രോഫി ബോട്ട് റേസ് (NTBR) സൊസൈറ്റി ആണ് വള്ളം കളിയുടെ സംഘാടകർ. ആലപ്പുഴ ജില്ലാ കളക്ടർ ആണ് ചെയർമാൻ. ടൂറിസം വകുപ്പ് നെഹ്‌റ്രുട്രോഫി വള്ളംകളിക്ക് ധന സഹായം നല്‍കാറുണ്ട്. കഴിഞ്ഞ വർഷം ഒരു കോടി രൂപയാണ് അനുവദിച്ചത്. നെഹ്റു ട്രോഫി വള്ളംകളി എപ്പോള്‍ നടത്തുവാൻ തീരുമാനിച്ചാലും ടൂറിസം വകുപ്പ് എല്ലാ നിലയിലും സഹകരിക്കുവാൻ മുൻപന്തിയിലുണ്ടാകും.
ചൂരല്‍മല ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ സർക്കാർ സംഘടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റി വെയ്ക്കുവാൻ നിശ്ചയിച്ചിരുന്നു. മുഖ്യമന്ത്രി തന്നെ വാർത്താ സമ്മേളനത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് വിശദമായി മറ്റ് കാര്യങ്ങള്‍ അറിയിച്ചിട്ടുമുണ്ട്.

ഡിസംബർ മാസം നടക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ് ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള പരിപാടിയല്ല. മലബാറിൻ്റെ മാത്രമല്ല, കേരളത്തിൻ്റെ ദീർഘകാലമായിട്ടുള്ള സ്വപ്ന സാക്ഷാത്ക്കാരമാണ് കഴിഞ്ഞ മൂന്ന് വർഷമായി ഡിസംബർ മാസത്തില്‍ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ബേപ്പൂർ വാട്ടർ ഫെസ്റ്റ്. കടലും പുഴയും ഒന്നിക്കുന്ന ചാലിയാറിൻ്റെ അഴിമുഖത്ത് നടക്കുന്ന ഈ ജലമേള കാണാൻ അഭൂതപൂർവ്വമായ ജനസാമാന്യമാണ് ഒത്തു ചേരുന്നത്.

ചൂരല്‍മല ദുരന്തത്തിനു മുമ്പ് തന്നെ, അതായത് ജൂലൈ മാസം എട്ടാം തീയ്യതി നടന്ന വർക്കിംഗ് ഗ്രൂപ്പിലാണ് ബേപ്പൂർ വാട്ടർ ഫെസ്റ്റ് സംഘടിപ്പിക്കുവാൻ ആവശ്യമായ തീരുമാനം കൈക്കൊണ്ടത്. എല്ലാ വർഷവും ഇതു പോലെ നേരത്തെ തന്നെ വർക്കിങ്ങ് ഗ്രൂപ്പ് ഇത്തരം പരിപാടികളുടെ തയ്യാറെടുപ്പിന്റെ ഭാഗമായി ചില തീരുമാനങ്ങള്‍ കൈകൊള്ളാറുണ്ട്. ചൂരല്‍മല ദുരന്തം കാരണം ഈ വർഷമാകെ സർക്കാർ ആഘോഷങ്ങള്‍വേണ്ടതില്ല എന്ന് നിലവില്‍ തീരുമാനിച്ചിട്ടില്ല. സപ്തംബറിലെ ഓണാഘോഷ പരിപാടിയാണ് സർക്കാർ വേണ്ടെന്ന് വെച്ചത്. ജൂലൈ മാസം മുതല്‍ തയ്യാറെടുപ്പ് നടത്തേണ്ട ചാമ്പ്യൻസ് ബോട്ട് ലീഗും മാറ്റി വയ്ക്കേണ്ടി വന്നു.

വള്ളം കളിയുടെ ജനകീയതയെ കുറിച്ചും നാടിൻ്റ് വികാരത്തെ കുറിച്ചും നല്ല ധാരണ ടൂറിസം വകുപ്പിനുണ്ട്. നെഹ്‌റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്ന ഘട്ടത്തില്‍ എല്ലാ നിലയിലുള്ള പിന്തുണയും നല്‍കുവാൻ ടൂറിസം വകുപ്പ് തയ്യാറാണ് എന്ന നിലപാട് വള്ളംകളി മത്സരങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വീണ്ടും അറിയിക്കുന്നു.

TAGS : P A MUHAMMAD RIYAS | NEHARU TROPHY
SUMMARY : Along with boating, there will be a tourism department; Minister PA Muhammad Riyas

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട്...

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന്...

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന...

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ...

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും...

Topics

പുതുവർഷാഘോഷം: ബെംഗളൂരുവില്‍ സുരക്ഷ ശക്‌തമാക്കി

ബെംഗളൂരു: പുതുവർഷാഘോഷത്തിനു മുന്നോടിയായി ബെംഗളൂരുവില്‍ സുരക്ഷ നടപടികള്‍ ശക്‌തമാക്കി പോലീസ്. പാർട്ടികൾ,...

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ...

തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചവരില്‍ ബെംഗളൂരു മലയാളികളും

ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം...

ചിന്നസ്വാമിയില്‍ ക്രിക്കറ്റ് ടൂർണമെന്റുകൾക്ക് വീണ്ടും അനുമതി

ബെംഗളൂരു: ഐപിഎൽ കിരീടനേട്ടം ആഘോഷിക്കുന്നതിനിടെ ആൾക്കൂട്ടദുരന്തമുണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർശനമായ...

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു....

ബെംഗളൂരുവിൽ 4.20 കോടിയുടെ മയക്കുമരുന്നുമായി മലയാളി ഉള്‍പെടെ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ...

ഉബർ ആപ്പ് വഴി ഇനി നമ്മ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ്...

അ​ലോ​ക് സ​ഹാ​യ് ന​മ്മ മെ​ട്രോ​ പു​തി​യ ഡ​യ​റ​ക്ടര്‍

ബെംഗളൂ​രു: ന​മ്മ മെ​ട്രോ​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി അ​ലോ​ക് സ​ഹാ​യ് നി​യ​മിച്ചു. മു​ൻ...

Related News

Popular Categories

You cannot copy content of this page