ന്യൂഡല്‍ഹി: ഭാരപരിശോധനയിൽ പരാജയപ്പെട്ട് ഒളിംപിക്സിൽനിന്ന് അയോഗ്യയാക്കപ്പെടുകയും പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്ത ഗുസ്തി താരം വിനേഷ് ഫോഗട്ട് രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിനേഷ് ഫോഗട്ട് മത്സരിച്ചേക്കുമെന്ന് അവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ബിജെപി അംഗവും ബന്ധുവുമായ ബബിത ഫോഗട്ടിനെതിരെ വിനേഷ് മത്സരിക്കുമെന്നാണ് അഭ്യൂഹം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ദാദ്രിയിൽ മത്സരിച്ച ബബിത ഫോഗട്ട് തോറ്റിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന . ഹരിയാനയില്‍ വിനേഷിന്റെ പേരില്‍ ഇതിനോടകംതന്നെ രാഷ്ട്രീയ കരുനീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കോണ്‍ഗ്രസ് മതിയായ അംഗ സംഖ്യ ഉണ്ടായിരുന്നെങ്കില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് വിനേഷിനെ നാമനിര്‍ദേശം ചെയ്യുമെന്ന് . ഹരിയാന പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു. അതേസമയം വിനേഷ് ഫോഗട്ട് ഏത് രാഷ്ട്രീയപാര്‍ട്ടിയിലാണ് ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
പാരീസ് ഒളിംപിക്‌സില്‍ വനിതകളുടെ ഫ്രീസ്‌റ്റൈല്‍ 50 കിലോ വിഭാഗത്തില്‍ 100 ഗ്രാം അമിത ഭാരത്തിന്റെ പേരില്‍ ഫൈനലില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു വിനേഷ്. തുടര്‍ന്ന് സ്വര്‍ണമെഡല്‍ നേടാനുള്ള അവസരം വിനേഷിന് നഷ്ടമായിരുന്നു. അയോഗ്യതക്കെതിരെയും വെള്ളി മെഡല്‍ പങ്കിടണമെന്ന ആവശ്യമുന്നയിച്ചും വിനേഷ് അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി. കടുത്ത നിരാശയോടെ മടങ്ങിയെത്തിയ വിനേഷിന് രാജ്യ തലസ്ഥാനത്തും സോനിപതിലും സ്വന്തം നാട്ടിലും ബലാലിയിലും ഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. കോണ്‍ഗ്രസ്സ് എം പി. ദീപേന്ദര്‍ ഹൂഡയും കുടുംബാംഗങ്ങളും വിനേഷിനെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പൂമാലയിട്ടാണ് സ്വീകരിച്ചത്.
<br>
TAGS : VINESH PHOGAT | HARYANA | ELECTION
SUMMARY : Vinesh Phogat to politics? There are reports that he may contest the Haryana elections
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിൻ്റെ അബ്ദുൾകലാം വിദ്യായോജനയുടെ ഭാഗമായി വർഷംതോറും നടത്തി വരാറുള്ള ക്വിസ് മത്സരം അബ്ബിഗെരെ മേദരഹള്ളിയിലുള്ള ശ്രീ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കി ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ട മെട്രോസ്‌റ്റേഷന് സമീപത്ത് നാലാം നമ്പർ ഗേറ്റിനടുത്ത് വച്ച് കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു.…
ബെംഗളൂരു: കണ്ണൂർ ഇരിക്കൂർ നിലാമുറ്റം ആയിശ മൻസിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ അഷ്‌റഫ് (48) ബെംഗളൂരു)വില്‍ അന്തരിച്ചു. ശിവാജിനഗർ ഭാരതിനഗറിൽ…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യവേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുടെ സഹകരണത്തോടെ ഗാന സായാഹ്നം സംഘടിപ്പിച്ചു. ജിങ്കെതിമ്മനഹള്ളി, വാരണാസി റോഡിലെ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ചെങ്കോട്ട മെട്രോ ഗേറ്റ് നമ്പർ ഒന്നിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ ഒമ്പതുപേർ മരിച്ചതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്.…
ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം. ചെങ്കോട്ടയ്ക്ക് സമീപം റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് സ്‌ഫോടനം ഉണ്ടായത്. മൂന്ന് വാഹനങ്ങൾക്ക്…