കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ വാഹനത്തിന് നേരെ ആക്രമണം. വിവാഹത്തിനെത്തിയ ബസിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ബസിന്റെ ചില്ലുകള്‍ തകർന്നു. ബസിന്റെ ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ക്രിമിനല്‍ പശ്ചാത്തലമുള്ള സംഘമാണ് ബസിനുനേരെ ആക്രമണം നടത്തിയത് എന്നാണ് കൊടുവള്ളി പോലീസ് പറയുന്നത്.
സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഷമീറിനെയും, ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. റോഡില്‍ ബസ് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. ബസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ് പരിഭ്രാന്തി സൃഷ്ട്ടിക്കാൻ ശ്രമിച്ചെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചെന്നും നാട്ടുകാർ പറഞ്ഞു.
TAGS : KOZHIKOD
SUMMARY : Attack on wedding bus; two arrested
എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. നാളെ…
ബെംഗളൂരു: കനക്പുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം ഉയ്യമ്പള്ളി ഹോബ്ലി സ്വദേശി ശിവു (53) ആണ് കൊല്ലപ്പെട്ടത്. തോട്ടത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക്…
ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽ…
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി…
ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ…