ബെംഗളൂരു: ബെംഗളൂരുവിൽ വീടുതോറുമുള്ള മാലിന്യ ശേഖരണത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തുമെന്ന് ബിബിഎംപി. ഖരമാലിന്യ ശേഖരണത്തിനാണ് ഫീസ് ഏർപ്പെടുത്തുക. ഫീസ് ഈടാക്കാനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ചതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സർക്കാർ നിർദ്ദേശം അംഗീകരിച്ചാൽ ഫീസ് ശേഖരിക്കാൻ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെൻ്റ് ലിമിറ്റഡാണ് നഗരത്തിലെ ഖരമാലിന്യ സംസ്കരണം പൂർണമായും കൈകാര്യം ചെയ്യുന്നത്. 2021-ൽ സ്ഥാപിതമായ കമ്പനി, നഗരത്തിലെ ഖരമാലിന്യങ്ങൾ ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനും നീക്കം ചെയ്യുന്നതിനും ഉപയോക്തൃ ഫീസ് ഈടാക്കാൻ സർക്കാരിന് നിർദ്ദേശം അയച്ചിരുന്നു.
ഇത് പ്രകാരം ഒരു വീട്ടിൽ നിന്ന് 100 രൂപയും വാണിജ്യ കെട്ടിട ഉടമകളിൽ നിന്ന് 500 രൂപയും പ്രതിമാസം ഈടാക്കും. ബിബിഎംപിയുടെ നിർദേശം അംഗീകരിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെടുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു.
TAGS: BBMP| BENGALURU UPDATES| DK SHIVAKUMAR
SUMMARY: bbmp to impose fees for waste collection
കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റില്‍ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…