കേരളത്തിൽ പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡില്‍. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്. ഇന്നലെ പീക് ടൈം ആവശ്യകത 5487 മെഗാ വാട്ടായിരുന്നു.
വൈദ്യുത വാഹനങ്ങളുടെ എണ്ണം വൻതോതില്‍ വർധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ചാർജ് ചെയ്യുമ്പോൾ ഒരേ നിരക്കില്‍ വലിയ തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈദ്യുതി വാഹനങ്ങള്‍ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതു മൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ട്. ഇക്കാരണത്താല്‍ ഒരു പ്രദേശമാകെ ഇരുട്ടിലാകുന്ന സാഹചര്യമാണ് സംജാതമാകുന്നത്.
കഴിയുന്നതും വൈദ്യുതി വാഹനങ്ങളുടെ ചാർജിംഗ് രാത്രി 12 ന് ശേഷമോ പകലോ ക്രമീകരിക്കുന്നത് ഉചിതമായിരിക്കും. വാഹനങ്ങളുടെ ബാറ്ററിയുടെ ദീർഘായുസ്സിനും അതാണ് ഗുണകരം. വൈദ്യുതി ഉപയോഗം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ വൈകിട്ട് ആറു മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്തും മാറ്റി വയ്‌ക്കാവുന്ന പ്രവർത്തനങ്ങള്‍ പകല്‍ സമയത്തേക്ക് പുനക്രമീകരിച്ചു ഓട്ടോമാറ്റിക് പമ്പ് സെറ്റുകളുടെ പ്രവർത്തനം ഓഫ് ചെയ്തും ഉപഭോക്താക്കള്‍ സഹകരിക്കണമെന്നും കെഎസ്‌ഇബി അറിയിച്ചു.
The post വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വ്വകാല റെക്കോര്‍ഡില്‍; പ്രതിദിന ഉപയോഗം 11 കോടി യൂണിറ്റ് കടന്നു appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍…
കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്.…
ഡൽഹി: പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി…
ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…