Categories: KARNATAKATOP NEWS

ശമ്പളകുടിശ്ശിക; അനിശ്ചിതകാല പണിമുടക്ക് പിൻവലിക്കില്ലെന്ന് കർണാടക ആർടിസി ജീവനക്കാർ

ബെംഗളൂരു: ശമ്പളകുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടുള്ള അനിശ്ചിതകാല പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി) ജീവനക്കാര്‍. 38 മാസത്തെ ശമ്പളകുടിശ്ശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. പണിമുടക്ക്‌ ഡിസംബർ 31 മുതലാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മാറിമാറി വന്ന കോൺ​ഗ്രസ്, ബിജെപി സര്‍ക്കാരുകള്‍ തുടരുന്ന ​ദ്രോഹ നടപടികള്‍ക്കെതിരെ തൊഴിലാളികളുടെ സംയുക്ത സമര സമിതിയാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്‌.

കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ (കെഎസ്ആര്‍ടിസി), ബിഎംടിസി, കല്യാണ കര്‍ണാടക റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍ (കെകെആര്‍ടിസി), നോര്‍ത്ത് വെസ്റ്റേൺ റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷന്‍ (എൻഡബ്ല്യുആര്‍ടിസി) എന്നീ നാലു കോര്‍പറേഷനുകളിലായി 8010 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. 2020 ജനുവരി മുതൽ 2023 ഫെബ്രുവരി വരെയുള്ള 38 മാസത്തെ കുടിശ്ശികയായി ജീവനക്കാര്‍ക്ക് നൽകാനുള്ളത് 1785 കോടി രൂപയാണ്. പ്രൊവിഡന്റ് ഫണ്ടിനത്തിൽ 2,900 കോടിയും വിരമിച്ച ജീവനക്കാരുടെ ഡിഎ അലവൻസ്‌ ഇനത്തിൽ 325 കോടിയും നൽകാനുണ്ട്.

സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന ശക്തി പദ്ധതിയുടെ 2,000 കോടി കുടിശ്ശിക, ഇന്ധന ചെലവിനത്തിൽ 1,000 കോടി തുടങ്ങിയവ ഗതാഗത കോർപറേഷനുകൾക്ക് ഉടനടി നൽകുക, വേതന പരിഷ്കരണം 2024 ജനുവരി മുതൽ പ്രാബല്യത്തിൽ വരുത്തുക, എല്ലാ ഗതാഗത കോർപറേഷനുകൾക്കും കാഷ്‌ലെസ് ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക തുടങ്ങിയവയാണ്‌ തൊഴിലാളികളുടെ ആവശ്യങ്ങൾ.

ലേബർ കമീഷണർ യൂണിയനുകളുമായി വെള്ളിയാഴ്ച നടത്താനിരുന്ന ചർച്ച മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തെ തുടര്‍ന്ന് ദുഖാചരണം പ്രഖ്യാപിച്ചതിനാൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ചർച്ചയിൽ അനുകൂല തീരുമാനങ്ങൾ ആകാത്തപക്ഷം ശക്തമായ സമരവുമായി മുന്നോട്ട്‌ പോകുമെന്ന്‌ ട്രേഡ്‌ യൂണിയൻ നേതാക്കൾ പറഞ്ഞു.

TAGS: KARNATAKA | KSRTC
SUMMARY: KSRTC employees go for indefinite stir from 31

Savre Digital

Recent Posts

ഡൽഹി സ്ഫോടനം; കാർ ഓടിച്ചിരുന്നത് ഉമർ മുഹമ്മദ് തന്നെ, ഡിഎൻഎ ഫലം പുറത്ത്

ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…

14 minutes ago

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; നാളെ മുതൽ പത്രിക സമർപ്പണം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…

1 hour ago

കര്‍ണാടകയില്‍ തൊഴിലാളികളായ സ്ത്രീകൾക്ക് മാസത്തില്‍ ഒരു ദിവസം ആർത്തവാവധി; സർക്കാർ ഉത്തരവിറക്കി

ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…

1 hour ago

ജാതിസർവേ: ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്തെ ജാതിസർവേയിൽ ഓൺലൈനിൽ വിവരങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം 30 വരെ വെബ് സൈറ്റ് (https://kscbcselfdeclaration.karnataka.gov.in)…

2 hours ago

ഡല്‍ഹി സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാറ് പൊട്ടിത്തെറിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. അപകടത്തിന്റെ…

2 hours ago

അരൂരിൽ നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡറുകൾ തകർന്ന് വീണു; പിക്കപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: പി​ക്ക​പ് വാ​നി​ന് മു​ക​ളി​ലേ​ക്ക് ഗ​ർ​ഡ​ർ വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. അ​രൂ​ർ - തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഗ​ർ​ഡ​റു​ക​ൾ…

2 hours ago