ന്യൂഡൽഹി: ഒരു വ്യക്തിനിയമവും ശൈശവ വിവാഹ നിരോധന നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി. ശൈശവ വിവാഹങ്ങള്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ലംഘിക്കുന്നതായും കോടതി വ്യക്തമാക്കി.
രാജ്യത്ത് ശൈശവ വിവാഹങ്ങള്‍ തടയുന്നതിനായുള്ള നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ചു. ശൈശവ വിവാഹങ്ങള്‍ തടയുന്നതിനുള്ള നിയമത്തെ വ്യക്തിനിയമം കൊണ്ട് നേരിടാനാവില്ലെന്ന് വിധി വായിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തവരുടെ ജീവിതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇത്തരം വിവാഹങ്ങള്‍. ശൈശവവിവാഹം തടയുന്നതിലും പ്രായപൂര്‍ത്തിയാകാത്തവരുടെ സംരക്ഷണത്തിലും അധികാരികള്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കുറ്റവാളികളെ ശിക്ഷിക്കണം. ശൈശവ വിവാഹ നിരോധന നിയമത്തിന് ചില വിടവുകളുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ശൈശവ വിവാഹങ്ങള്‍ തടയുന്നതിനും സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്യുന്നതിനും വേണ്ടിയാണ് 2006 ലെ ശൈശവ വിവാഹ നിരോധന നിയമം നിലവില്‍ വന്നത്. 1929ലെ ശൈശവ വിവാഹ നിയന്ത്രണ നിയമത്തിന് പകരമായാണ് ഈ നിയമം നിലവില്‍ വന്നത്.
TAGS : CHILD MARRIAGE | SUPREME COURT
SUMMARY : Child marriages violate freedom of choice of life partner: Supreme Court
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…