നടൻ ഷാറൂഖ് ഖാൻ നേത്ര ശസ്ത്രക്രിയക്കായി അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. അടുത്ത ദിവസങ്ങളിലായി താരം വിദേശത്ത് പോകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ സർജറിയെക്കുറിച്ച് നടന്റെ മാനേജറോ മറ്റു ബന്ധപ്പെട്ടവരോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
എന്നാല്‍ താരം ദിവസങ്ങള്‍ക്ക് മുമ്പ് സർജറിക്കായി മുംബൈയിലെ ഒരു ആശുപത്രിയിലെത്തിയിരുന്നു. അന്ന് ജൂലൈ 29 ന് നടക്കേണ്ട ശസ്ത്രക്രിയ ചില കാരണങ്ങളാല്‍ നടന്നില്ല. തുടർന്നാണ് ചികിത്സക്കായി ഖാൻ അമേരിക്കയിലേക്ക് പോകുന്നതെന്നുള്ള റിപ്പോർട്ട്. എന്നാല്‍ 2014 ല്‍ ഷാറൂഖ് ഖാൻ കണ്ണിന് ചെറിയ സർജറി നടത്തിയിരുന്നു.
കാഴ്ച പ്രശ്നത്തെതുടർന്നായിരുന്നു ഇത്. തുടർന്ന് ഓപ്പറേഷന് ശേഷം തനിക്കിപ്പോള്‍ വരികള്‍ നല്ലത് പോലെ വായിക്കാൻ കഴിയുന്നുണ്ടെന്ന് നടൻ എക്സില്‍ കുറിച്ചിരുന്നു. കൂടാതെ സർജറി നടത്തിയ ഡോക്ടർമാർക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു.അണിയറയില്‍ ഒരുങ്ങുന്ന കിങ് ആണ് പുതിയ ഷാറൂഖ് ഖാൻ ചിത്രം.
TAGS : SHARUKHAN | TREATMENT | AMERICA
SUMMARY : Sharukhan goes abroad for treatment
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…