Categories: KERALATOP NEWS

ഷാൻ വധക്കേസ്; ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍

ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ അറസ്റ്റില്‍. രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുല്‍, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയില്‍ നിന്നാണ് ഇവർ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവില്‍ പോയിരുന്നു.

പിന്നാലെ ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനിനെ ബിജെപി, ആർഎസ്‌എസ് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രെസിക്യൂഷൻ കേസ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്.

ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. പിന്നാലെ ജാമ്യം അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകര്‍ക്ക് വീഴ്ച്ച ഉണ്ടായെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. പിന്നാലെ ഹൈക്കോടതി പ്രതികളുടെ റദ്ദാക്കുകയായിരുന്നു.

2021 ഫെബ്രുവരിയില്‍ വയലാറില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നന്ദുവിനെ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഡിസംബറില്‍ ഷാനിനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തല്‍.

TAGS : LATEST NEWS
SUMMARY : Shan murder case; Accused whose bail was canceled by High Court arrested

Savre Digital

Recent Posts

നരേന്ദ്രമോദിയുടെ 75-ാം പിറന്നാൾ; വന്‍ ആഘോഷമാക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം വന്‍ ആഘോഷമാക്കാനൊരുങ്ങി ബിജെപി കേന്ദ്രനേതൃത്വം. ഈ മാസം 17-നാണ് മോദിയുടെ ജന്മദിനം.…

22 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവല്ല നെടുമ്പ്രം ആഴാത്തേരിൽ വീട്ടില്‍ എൻ രാജപ്പൻ (74) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ രാമയ്യ കോളേജിന് സമീപത്തെ വീട്ടിലായിരുന്നു…

33 minutes ago

ഹൊസൂര്‍ നിക്ഷേപക സംഗമം; 26,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 53 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു

ഹൊസൂര്‍:ഹൊസൂരിൽ നടന്ന ടിഎൻ റൈസിങ് നിക്ഷേപക സംഗമത്തിൽ 26,000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള 53 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. തമിഴ്‌നാട്ടിനെ 2030-ഓടെ…

42 minutes ago

ഡിആർഡിഒയിൽ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ

ബെംഗളൂരു : ഡിആർഡിഒയിലെ മലയാളികളുടെ ഓണാഘോഷം ഒക്ടോബർ 25, 26 തീയതികളിൽ സി.വി. രാമൻനഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നടക്കും.…

1 hour ago

കലബുറഗിയിൽ നേരിയ ഭൂചലനം

ബെംഗളൂരു : കർണാടകത്തിലെ കലബുറഗിയിൽ വ്യാഴാഴ്ച ഭൂചലനം അനുഭവപ്പെട്ടു. റിക്ടർസ്കെയിലിൽ 2.3 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണുണ്ടായതെന്ന് കർണാടക നാച്വറൽ…

2 hours ago

ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു; കൊല്ലപ്പെട്ടവരിൽ മൊദേം ബാലകൃഷ്ണയും

റായ്പൂർ: ഛത്തീസ്ഗഡ് ഗരിയബന്ദിൽ 10 മാവോയിസ്റ്റുകളെ വധിച്ചു. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി അംഗം മനോജ് ഉൾപ്പെടെയുള്ള നേതാക്കളെയാണ് വധിച്ചത്. ഛത്തീസ്ഗഡ്…

10 hours ago