കൊച്ചി: ഗായകൻ സൂരജ് സന്തോഷിന്റെ സംഗീതനിശയിൽ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരുക്ക്. കൊച്ചി ഇടപ്പള്ളിയിലുള്ള ഒബ്റോൺ മാളിലെ സംഗീത നിശയ്ക്കിടെയാണ് സംഭവം. മാളിന്റെ റീ-ലോഞ്ചുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിക്കിടെ സൂരജിന്റെ പാട്ടുകൾ കേൾക്കാൻ ആളുകൾ മാളിൽ തടിച്ചുകൂടുകയായിരുന്നു.
പരിപാടിക്കുള്ള പ്രവേശനം സൗജന്യമായിരുന്നു. ഇക്കാരണത്താൽ നിരവധി പേർ മാളിലേക്കെത്തി. ആളുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമായിരുന്നു. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിപാടി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഒബ്റോൺ മാൾ നവീകരിച്ച ശേഷം അടുത്തിടെയാണ് റീ ലോഞ്ച് നടന്നത്. ഇതിന്റെ ഭാഗമായാണ് കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
TAGS: KERALA | MUSIC SHOW
SUMMARY: Several injured in crowd at music show in oberon mall
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…
മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…
ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…
ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…
കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…
തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച് പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…