മുംബൈ: മഹാരാഷ്‌ട്രയിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യസർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരമന്ത്രിയായി തുടരും. ഊർജം, നിയമം, ജുഡീഷ്യറി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുക. എൻസിപി നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ധനകാര്യവും എക്സൈസും പ്ലാനിംഗും ലഭിക്കും. മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയ്‌ക്ക് നഗരകാര്യ വികസനം, ഹൗസിംഗ്, പബ്ലിക് വർക്സ് എന്നീ വകുപ്പുകളുടെ ചുമതല നൽകും. മന്ത്രിമാരുടെ വകുപ്പുകൾ വ്യക്തമാക്കുന്ന ഉത്തരവും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
ഡിസംബർ അഞ്ചിനായിരുന്നു മഹായുതി സർക്കാർ തുടർച്ചയായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഷിൻഡെയും ഫഡ്നാവിസും അജിത് പവാറും കൂടാതെ 39 പേരാണ് മന്ത്രിസഭയിലുള്ളത്. 288ൽ 230 സീറ്റുകളും നേടി ഉജ്ജ്വല വിജയം സ്വന്തമാക്കിയ മഹായുതി സർക്കാർ പ്രതിപക്ഷമായ മഹാവികാസ് അഘാഡിയെ തിരഞ്ഞെടുപ്പിൽ നിലംപരിശാക്കിയിരുന്നു. ബിജെപി-ശിവസേന-എൻസിപി സഖ്യമായ മഹായുതിയോട് പോരാടിയത് ഉദ്ധവ് വിഭാഗം ശിവസേന, ശരദ് പവാർ വിഭാഗം എൻസിപി, കോൺഗ്രസ് എന്നിവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ അഘാഡി സഖ്യത്തിന്റെ ഭാഗമായിരുന്ന സമാജ്വാദി പാർട്ടി തെറ്റിപ്പിരിഞ്ഞ് പോവുകയും ചെയ്തിരുന്നു.
TAGS: NATIONAL | MAHAYUTI GOVERNMENT
SUMMARY: Mahayuti govt announces cabinet portfolio
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ…
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്…
ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം അലിയൂര്‍ രാമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത…
തിരുവനന്തപുരം: വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…
ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…