ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കൈരളി കലാസമിതി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജൂണ്‍ എട്ടിന് വിമാനപുരയിലെ സമിതി ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ, കവിയരങ്ങ്, സാഹിത്യ പുരസ്കാരസമർപ്പണം എന്നിവയുണ്ടായിരിക്കും. രാവിലെ 10.30-ന് ഉദ്ഘാടനസമ്മേളനം. 11-ന് ‘മലയാള നോവൽ ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രഭാഷണം നടത്തും. 12-ന് ‘കഥയുടെ ജീവിതം’ എന്ന വിഷയത്തിൽ സാഹിത്യനിരൂപകൻ ഇ.പി. രാജഗോപാലനും ഒന്നിന് ‘ഡിജിറ്റൽകാലത്തെ സാഹിത്യം’ എന്ന വിഷയത്തിൽ കഥാകൃത്ത് എൻ.എസ്. മാധവനും പ്രഭാഷണം നടത്തും.
ഉച്ചയ്ക്കുശേഷം 2.30-ന് ‘നാടകത്തിലെ പരിണാമദിശകൾ’ എന്നവിഷയത്തിൽ നടത്തുന്ന ചർച്ചയിൽ രാജഗോപാലനെ കൂടാതെ പ്രകാശ് ബാരെ, ജോസഫ് നീനാസം, അനിൽ രോഹിത് എന്നിവരും നേതൃത്വംനൽകും. നാലിന് കവിയരങ്ങിൽ ടി.പി. വിനോദ്, ഇന്ദിരബാലൻ, രമ പ്രസന്നപിഷാരടി, ബിന്ദു സജീവ്, അർച്ചന സുനിൽ, അനിൽ മിത്രാനന്ദം, സലിംകുമാർ, അനിത ചന്ദ്രോത്ത്, ശ്രീലത ഉണ്ണി, സി.കെ. സിന, ഉണ്ണികൃഷ്ണൻ വൈഷ്ണവം എന്നിവർ പങ്കെടുക്കും.
സമകാലിക മലയാളകവിത’ എന്ന വിഷയത്തിൽ 4.45-ന് കവി റഫീക്ക് അഹമ്മദ് പ്രഭാഷണം നടത്തും. 5.30-ന് നടക്കുന്ന സാഹിത്യ പുരസ്കാരസമർപ്പണച്ചടങ്ങിൽ കന്നഡ എഴുത്തുകാരൻ ഡോ. ചന്ദ്രശേഖര കമ്പാർ മുഖ്യാതിഥിതിയായിരിക്കും. കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷതവഹിക്കും. ഒരുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിക്കും. സമിതി ജനറൽ സെക്രട്ടറി പി.കെ. സുധീഷ്, സംഘാടകസമിതി കൺവീനർ ബി. രാജശേഖരൻ തുടങ്ങിയവർ പ്രസംഗിക്കും. തുടര്‍ന്ന് മാതാ പേരാമ്പ്ര അവതരിപ്പിക്കുന്ന ചിലപ്പതികാരം അരങ്ങേറും.
<BR>
TAGS : KAIRALI KALA SAMITHI,
SUMMARY : Kairali Kala Samitih Literary Festival and Award Ceremony on the 8th
ബെംഗളൂരു: കനക്പുരയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം ഉയ്യമ്പള്ളി ഹോബ്ലി സ്വദേശി ശിവു (53) ആണ് കൊല്ലപ്പെട്ടത്. തോട്ടത്തില്‍ ജോലികഴിഞ്ഞ് വീട്ടിലേക്ക്…
ബെംഗളൂരു: മേയ് ദിന അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കടക്കം കൂടുതല്‍ സ്പെഷൽ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി. ബെംഗളൂരുവിൽ…
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി…
ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ നടന്ന മത്സരത്തിനിടെ…
ബെംഗളൂരു: എസ്.എസ്.എൽ.സി. പരീക്ഷയിൽ സംസ്ഥാന തലത്തിൽ ആറാം റാങ്ക് നേടിയ അയ്യപ്പ എജുക്കേഷണൽ സെന്ററിലെ അങ്കിതയെ സമന്വയ എജുക്കേഷൻ ആൻഡ്…
ന്യൂഡൽഹി: ഐപിഎല്ലില്‍ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ ഒമ്പത് വിക്കറ്റിന് നിലവിലെ ചാമ്പ്യന്മാരായ റോയൽ…