ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തും. കൈവിരലിനേറ്റ പരുക്ക് ഭേദമായതിനെ തുടർന്ന് ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. വിക്കറ്റ് കീപ്പറിനൊപ്പം ടീമിന്റെ ക്യാപ്റ്റൻ പദവിയും സഞ്ജു ഏറ്റെടുക്കും. കൈവിരലിനേറ്റ പരുക്ക് കാരണം കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബാറ്ററായി മാത്രമാണ് സഞ്ജു കളിച്ചത്.
സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്. വിക്കറ്റ് കീപ്പർ റോളില്‍ ദ്രുവ് ജൂറലുമായിരുന്നു രാജസ്ഥാനായി കളിച്ചത്. രാജസ്ഥാന്റെ അടുത്ത മത്സരം പഞ്ചാബ് കിങ്സുമായാണ്. ഇതുവരെ ടൂർണമെന്റില്‍ തോല്‍വിയറിയാത്ത പഞ്ചാബിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന്റെ സാന്നിധ്യം രാജസ്ഥാന്റെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഹൈദരാബാദിനോടും കൊല്‍ക്കത്തയോടും പരാജയപ്പെട്ടെങ്കിലും ചെന്നൈയെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കാൻ രാജസ്ഥാന് കഴിഞ്ഞു.
TAGS: SPORTS | SANJU SAMSON
SUMMARY: Sanju to be back with rajasthan soon, gets fitness clearance
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. കേസില്‍ കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായി തിരുവിതാംകൂർ ദേവസ്വം…
മലപ്പുറം: തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന,(30) മകൻ അമൻ…
ന്യൂഡൽഹി: ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു. 26 വിദ്യാര്‍ഥികള്‍ നൂറു ശതമാനം സ്കോര്‍ നേടിയതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി…
തൃശൂര്‍: ഹോട്ടലിന് അകത്ത് കയറി സാധനങ്ങള്‍ നശിപ്പിച്ച് കാട്ടാന. അതിരപ്പിള്ളി പിള്ളപ്പാറ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം കാളിയാടന്‍ ജോണ്‍സന്റെ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ…
ബെംഗളൂരു: കഠിന ചൂടില്‍ വെന്തുരുകി കര്‍ണാടക. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ താപനില കുത്തനെ ഉയര്‍ന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിൽ താപനില…