Categories: SPORTSTOP NEWS

സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു, ജി സഞ്‌ജു നായകൻ

കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പോലീസ് താരം ജി സഞ്ജു നയിക്കും. ബിബി തോമസ് മുട്ടത്തിന്റെ പരിശീലനത്തിലാണ് കേരളം ഇറങ്ങുക. ടീമിലെ ഗോള്‍ക്കീപ്പറും പാലക്കാട് സ്വദേശിയുമായ എസ് ഹജ്മലാണ് വൈസ് ക്യാപ്റ്റന്‍. കോഴിക്കോട് നടന്ന ചടങ്ങില്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് നവാസ് മീരാനാണ് ടീം പ്രഖ്യാപിച്ചത്. യുവതാരങ്ങള്‍ക്കും പരിചയസമ്പന്നരായ താരങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ടീമാണ് സന്തോഷ് ട്രോഫിയില്‍ കളിക്കുകയെന്ന് പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് പറഞ്ഞു. ആക്രമണ ഫുട്‌ബോളിനാണ് പ്രാധാന്യം നല്‍കുക എന്നും ബിബി തോമസ് പറഞ്ഞു.

ടീം: ജി സഞ്‌ജു (എറണാകുളം). ഹജ്മൽ എസ് (വൈസ് ക്യാപ്റ്റൻ, പാലക്കാട്), മുഹമ്മദ്‌ അസ്ഹർ കെ (മലപ്പുറം), മുഹമ്മദ്‌ നിയാസ് കെ (പാലക്കാട്), മുഹമ്മദ്‌ അസ്‌ലം (വയനാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം), ആദിൽ അമൽ (മലപ്പുറം), മനോജ്‌ എം (തിരുവനന്തപുരം), മുഹമ്മദ്‌ റിയാസ് പി ടി (പാലക്കാട്), മുഹമ്മദ്‌ മുഷറഫ് (കണ്ണൂർ), ക്രിസ്റ്റി ഡേവിസ് (തൃശൂർ), മുഹമ്മദ്‌ അർഷാഫ് (മലപ്പുറം), മുഹമ്മദ്‌ റോഷൽ പി പി (കോഴിക്കോട്), നസീബ് റഹ്മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), മുഹമ്മദ് റിഷാദ് ​ഗഫൂർ (മലപ്പുറം), ഷിജിൻ ടി (തിരുവനന്തപുരം), സജീഷ് ഇ (പാലക്കാട്), മുഹമ്മദ്‌ അജ്സാൽ (കോഴിക്കോട്), അർജുൻ വി (കോഴിക്കോട്), ​ഗനി അഹമ്മദ്‌ നിഗം (കോഴിക്കോട്).

22 അംഗ ടീമില്‍ പതിഞ്ച് പേര്‍ പുതുമുഖങ്ങളാണ്. ടീം അംഗങ്ങളുടെ ശരാശരി പ്രായം ഇരുപത്തിരണ്ടര വയസ്. പതിനേഴുകരനായ മുഹമ്മദ് റിഷാദ് ഗഫൂറാണ് ടീമിനെ ഏറ്റവും പ്രായം കുറഞ്ഞ താരം. കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യ പരിശീലകന്‍ വ്യക്തമാക്കി. റെയില്‍വേസ്, പുതുച്ചേരി , ലക്ഷദ്വീപ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എച്ചിലാണ് ഇത്തവണ കേരളം.

സന്തോഷ്‌ ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ട്‌ മത്സരങ്ങൾ ഡിസംബർ 5 മുതൽ 22 വരെ ഹൈദരാബാദിൽ നടക്കും. വേദി നേരത്തേ അറിയിച്ചെങ്കിലും മത്സരതീയതി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നില്ല. 12 ടീമുകളാണ്‌ അന്തിമ റൗണ്ടിൽ. നിലവിലെ ചാമ്പ്യൻമാരായ സർവീസസും റണ്ണറപ്പുകളായ ഗോവയും ആതിഥേയരായ തെലങ്കാനയും നേരിട്ട്‌ യോഗ്യത നേടി. ബാക്കിയുള്ള ഒമ്പത്‌ സ്ഥാനങ്ങൾക്കായി 35 ടീമുകളാണ്‌ രംഗത്ത്‌.
രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ഒമ്പതു ഗ്രൂപ്പുകളുടെ യോഗ്യതാ റൗണ്ട്‌ പോരാട്ടം നടക്കും. ഇതിൽ ചാമ്പ്യൻമാരാകുന്നവർ അന്തിമപോരിന്‌ ഹൈദരാബാദിലെത്തും. ഇന്നുമുതലാണ്‌ യോഗ്യതാ റൗണ്ട്‌ ആരംഭിക്കുന്നത്‌. തമിഴ്‌നാടും കർണാടകവും മണിപ്പുരുമെല്ലാം കളത്തിലുണ്ട്‌. കേരളം ഉൾപ്പെട്ട ഗ്രൂപ്പ്‌ എച്ച്‌ റൗണ്ട്‌ 20 മുതൽ കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌.
<BR>
TAGS :  SANTOSH TROPHY | FOOTBALL

 

Savre Digital

Recent Posts

വിജില്‍ തിരോധാന കേസ്; രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ വിജില്‍ തിരോധാന കേസിലെ രണ്ടാം പ്രതി പിടിയില്‍. പോലീസിന്റെ കണ്ണില്‍പെടാതെ ഒളിവില്‍ കഴിയുകയായിരുന്ന പെരിങ്ങളം സ്വദേശി…

27 minutes ago

നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തില്‍ കേസ് അവസാനിപ്പിക്കാൻ പോലീസ്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേസ് അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍.…

1 hour ago

അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ക്ക് കൂടി രോഗമുക്തി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ഒരാള്‍ കൂടി രോഗമുക്തി നേടി. കോഴിക്കോട്…

2 hours ago

നേരിയ ആശ്വാസം; സ്വര്‍ണവില താഴ്ന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ദിവസങ്ങളോളം നീണ്ടുനിന്ന കുതിപ്പിനിടെ ഇതാദ്യമായാണ് സ്വർണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ചരിത്രത്തിലെ തന്നെ സർവകാല…

3 hours ago

ഹാസനിൽ ഗണേശ ഘോഷയാത്രക്കിടെ ട്രക്ക് പാഞ്ഞുകയറി അപകടം; മരണം 9 ആയി

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു. അപകടത്തില്‍ പരിക്കേറ്റത് 29 പേർക്കാണ്. നിലവില്‍ മൂന്നുപേരുടെ…

4 hours ago

‘ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്’; ഉത്തരക്കടലാസിലെ സന്ദേശത്തിന് മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരം: ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസില്‍ എഴുതിയ മൂന്നാം ക്ലാസുകാരനെ അഭിനന്ദിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കൗതുകവും ചിന്തയുമുണർത്തുന്ന രീതിയിലാണ്…

5 hours ago