ഉത്തർപ്രദേശില്‍ ട്രെയിൻ പാളംതെറ്റി. സബർമതി എക്‌സ്പ്രസിന്റെ 20 ബോഗികളാണ് കാണ്‍പൂർ-ഭീംസെൻ സ്റ്റേഷനുകള്‍ക്കിടയില്‍ അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നു പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. ഝാൻസിയിലേക്കു പുറപ്പെട്ട ട്രെയിൻ കാണ്‍പൂർ റെയില്‍വേ സ്റ്റേഷനു തൊട്ടടുത്താണ് സബർമതി എക്‌സ്പ്രസ് 19168 ട്രെയിൻ പാളംതെറ്റിയത്.
വാരാണസി-അഹ്മദാബാദ് ട്രെയിനാണിത്. പോലീസും ഫയർഫോഴ്‌സ് സംഘവും ആംബുലൻസുകളുമെത്തി യാത്രക്കാരെ മാറ്റി. യാത്രക്കാരെ ബസില്‍ കയറ്റി അടുത്ത സ്റ്റേഷനിലെത്തിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് സ്‌പെഷല്‍ ട്രെയിനില്‍ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടത്തെ തുടർന്ന് ഏഴ് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. പാറക്കല്ല് ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ട്രെയിൻ ജീവനക്കാർ നല്‍കുന്ന വിവരം. സംഭവത്തില്‍ ഇന്ത്യൻ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS : UTHERPRADHESH | TRAIN
SUMMARY : Sabarmati Express derails after hitting rock; Many trains are delayed
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…