ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളില്‍ പേരിനൊപ്പം ചേര്‍ത്ത ‘മോദി കാ പരിവാര്‍’ (മോദിയുടെ കുടുംബം) ടാഗ് നീക്കം ചെയ്യണമെന്ന് നരേന്ദ്ര മോദി. ബി.ജെ.പി. നേതാക്കളോടും പ്രവര്‍ത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ടാഗ് നീക്കം ചെയ്താലും ഒറ്റ കുടുംബമായി തുടരണമെന്ന് പ്രധാന മന്ത്രി അഭ്യര്‍ഥിച്ചു. നല്‍കിയ പിന്തുണക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.ഇത്തവണ ജനം എന്‍ഡിഎയ്ക്ക് തുടര്‍ഭരണം നല്‍കിയെന്നും മോദി പറഞ്ഞു.
തന്നോടുള്ള സ്നേഹത്തിന്റെ അടയാളമായി തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ആളുകള്‍ അവരുടെ സാമൂഹിക മാധ്യമത്തില്‍ മോദി കാ പരിവാര്‍ ചേര്‍ത്തു. അതില്‍ നിന്ന് തനിക്ക് വലിയ പിന്തുണ ലഭിച്ചു. മൂന്നാമതും ജനം എന്‍ഡിഎയെ അധികാരത്തിലേറ്റി. രാജ്യത്തിന്റെ പുരോഗതിയ്ക്കായി പ്രവര്‍ത്തിക്കാനാണ് ഈ ജനവിധി. നമ്മളെല്ലാവരും ഒരുകുടുംബമാണെന്ന സന്ദേശം നല്‍കിയതിന് എല്ലാവരോടും നന്ദി പറയുന്നുവെന്ന് മോദി എക്സില്‍ കുറിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി ഒരു കുടുംബം എന്ന നിലയില്‍ നമ്മുടെ ബന്ധം ശക്തമായി തുടരുമെന്നും മോദി പറഞ്ഞു.
തെലങ്കാനയില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് മോദി കാ പരിവാര്‍ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്.കുടുംബമില്ലാത്തതിനാല്‍ മോദിക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാവില്ലെന്ന ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് മോദി പുതിയ മുദ്രാവാക്യം മുന്നോട്ടുവെച്ചത്. തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെ നിരവധി ബി.ജെ.പി നേതാക്കള്‍ മോദി കീ പരിവാര്‍ എന്ന മുദ്രാവാക്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
<br>
TAGS : MODI KI PARIVAR | SOCIAL MEDIA | NARENDRA MODI
SUMMARY : Prime Minister has directed to remove ‘Modi Ka Parivar’ tag from social media
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില്‍ നിന്നുള്ള മെഡിക്കല്‍ പ്രൊഫഷണലായ ഡോക്ടര്‍ ഉമര്‍ ഉന്‍ നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം…
ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന നിയമവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്ത് 18 മുതല്‍ 52 വയസുവരെയുള്ള എല്ലാ…