Categories: NATIONALTOP NEWS

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആര്‍എസ്‌എസ് പരിപാടികളില്‍ പങ്കെടുക്കാനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി

രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്.) സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നതിന് സർക്കാർ ജീവനക്കാർക്കുള്ള വിലക്ക് നീക്കി കേന്ദ്ര സർക്കാർ. ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചു. 58 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1966ല്‍ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ പിൻവലിച്ചതായി അദ്ദേഹം കുറിച്ചു.

1948ല്‍ മഹാത്മാ ഗാന്ധിയുടെ വധത്തോടെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭായ് പട്ടേലാണ് ആർഎസ്‌എസിന്റെ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നതില്‍ നിന്നും സർക്കാർ ഉദ്യോഗസ്ഥരെ വിലക്കിക്കൊണ്ടുള്ള ആദ്യ ഉത്തരവ് പുറപ്പെടുവിക്കുന്നത്. പിന്നീട് ഈ ഉത്തരവ് പിൻവലിക്കപ്പെട്ടുവെങ്കിലും 1966ഓടെ കൂടി സംഘടനയുടെ പ്രവർത്തനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ഭാഗമാകുന്നതില്‍ നിന്നും സർക്കാർ ജീവനക്കാരെ ഔദ്യോഗികമായി വിലക്കിക്കൊണ്ടുള്ള ഉത്തരവ് അന്നത്തെ ഇന്ദിര ഗാന്ധി സർക്കാർ പുറപ്പെടുവിക്കുകയായിരുന്നു.

1966 നവംബർ 30, 1970 ജൂലൈ 25, 1980 ഒക്ടോബർ 28 മുതലായ തീയതികളില്‍ പുറപ്പെടുവിച്ചിരുന്ന ഉത്തരവുകള്‍ റദ്ദാക്കിയ ഈ തീരുമാനം സർക്കാർ ജീവനക്കാർക്ക് ആർഎസ്‌എസ്സിന്റെ പ്രവർത്തനങ്ങളില്‍ തടസങ്ങളേതുമില്ലാതെ പ്രവർത്തിക്കുന്നതിന് വഴിയൊരുക്കും. അതേസമയം 58 വർഷത്തോളം പഴക്കമുള്ള ഈ ഉത്തരവ് പിൻവലിക്കുന്നതില്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

2024 ജൂണ്‍ 4ന് ശേഷം വഷളായ ആർഎസ്‌എസിന്റെയും നരേന്ദ്ര മോദിയുടെയും ബന്ധം ബലപ്പെടുത്തുന്നതിനായാണ് ഈ നീക്കമെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാവായ ജയറാം രമേശ് സമൂഹമാധ്യമമായ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ ആരോപിച്ചു.

അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്തു പോലും നിലനിന്നിരുന്ന ഈ വിലക്ക് പിൻവലിക്കുന്നതിലൂടെ ഉദ്യോഗസ്ഥവൃന്ദത്തിനു ഇനി കാക്കി നിക്കർ ധരിച്ച്‌ ജോലിക്കെത്താൻ കഴിയുമെന്നും അദ്ദേഹം പരിഹസിച്ചു. ആറ് പതിറ്റാണ്ടായി തുടരുന്ന ഉത്തരവ് കേന്ദ്രസർക്കാർ റദ്ദാക്കിയതിനെ കോണ്‍ഗ്രസ് നേതാവ് പവൻ ഖേദയും വിമർശിച്ചു.

The central government has lifted the ban on government officials participating in RSS events

Savre Digital

Recent Posts

മണ്ണിടിച്ചിൽ ഭീഷണി: മൂന്നാർ ഗ്യാപ് റോഡിൽ രാത്രി യാത്രയും പകൽ സമയത്ത് പാർക്കിങ്ങും നിരോധിച്ചു

കൊച്ചി: ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.…

2 hours ago

‘ഇപ്പോഴത്തെ വിവാദം കുടുംബ വഴക്കുമായി ബന്ധപ്പെട്ട്‌’: ഷർഷാദിനെതിരെ മുൻഭാര്യയും സംവിധായികയുമായ രത്തീന

കോഴിക്കോട്: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ വ്യവസായിയായ ഷർഷാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യയും സിനിമ സംവിധായികയുമായ റത്തീന പി.ടി.…

2 hours ago

കര്‍ണാടകയില്‍ മഴ ശക്തമാകുന്നു; നാളെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കര്‍ണാടകയില്‍ മഴ ശക്തമാകുന്നു. ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്തിനടുത്ത് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഓഗസ്റ്റ് 19 ഓടെ ശക്തി…

3 hours ago

പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആ​ഗസ്ത് 19- ചൊവ്വ) ജില്ലാ കലക്ടർ അവധി…

4 hours ago

വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം,…

4 hours ago

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; നിര്‍മ്മാതാവ് സാന്ദ്ര തോമസിൻറെ പത്രിക സ്വീകരിച്ചു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…

5 hours ago