Categories: BUSINESSTOP NEWS

സര്‍വകാല റെക്കോഡില്‍ സ്വര്‍ണ വില; ഇന്ന് മാത്രം കൂടിയത് 960 രൂപ

കൊച്ച: സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് സ്വർണ വിലയിൽ വർധന. കേരളത്തിൽ ഗ്രാമിന് ഇന്ന് 120 രൂപ കൂടിയതോടെ വില 7730 രൂപയിലെത്തി. പവന് 960 രൂപ ഉയർന്ന് 61,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇതാദ്യമായാണ് സ്വർണവില 61,000 കടക്കുന്നത്. സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വര്‍ണ വില പവന് 960 രൂപയാണ് കൂടിയത്. സമീപ കാലയളവില്‍ ഒരൊറ്റ ദിവസം ഇത്രയും വില വര്‍ധനവുണ്ടാകുന്നത് ആദ്യമായാണ്. ഇതോടെ പവന്റെ വില 61,840 രൂപയായി. ഗ്രാമിന്റെ വില 120 രൂപ കൂടി 7730 രൂപയുമായി.

ആഗോള വ്യാപാര യുദ്ധം അനിശ്ചിതത്വം കൂട്ടുമെന്ന ആശങ്കയിൽ വൻകിട ഫണ്ടുകളും വിവിധ കേന്ദ്ര ബാങ്കുകളും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് മൂവായിരം ഡോളർ കവിഞ്ഞ് മുന്നേറിയേക്കും. ഇതോടെ ഇന്ത്യയിൽ പവൻ വില 65,000 കടന്നേക്കും. ഒരു വർഷത്തിനിടെ സ്വർണവിലയിൽ 32 ശതമാനം വർധനവാണുണ്ടായത്. ജനുവരി ഒന്നിന് പവൻ വില 57,200 രൂപയായിരുന്നു. കേവലം മൂന്നാഴ്ചയ്ക്കിടെ പവൻ വിലയിൽ 3,560 രൂപയുടെ വർധനവാണുണ്ടായത്.

സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
<BR>
TAGS : GOLD RATES,
SUMMARY : Gold price hits all-time record

Savre Digital

Recent Posts

സുരേഷ് ഗോപിയെ കാണാനില്ല, കണ്ടെത്തണം; പോലീസിൽ പരാതി നൽകി കെ.എസ്.യു തൃശൂർ അധ്യക്ഷൻ

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…

43 minutes ago

മിഥുന്റെ കുടുംബത്തിന് വീട്: മന്ത്രി വി ശിവന്‍കുട്ടി തറക്കല്ലിട്ടു

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…

44 minutes ago

അതുല്യയുടെ ദുരൂഹ മരണം; കസ്റ്റഡിയിലായ സതീഷിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…

2 hours ago

അഭ്യൂഹങ്ങൾക്ക് വിരാമം; ജോസ് കെ മാണി പാലായില്‍ തന്നെ ജനവിധി തേടും

കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ്…

2 hours ago

മദ്യവില്‍പ്പന ഓണ്‍ലൈനിലേക്ക്; മൊബൈല്‍ ആപ്പ് തയ്യാറാക്കി ബെവ്‍കോ

തിരുവനന്തപുരം: കേരളത്തിൽ ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ഇനി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച്‌ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ്…

2 hours ago

ഓടിക്കൊണ്ടിരുന്ന ബസിന് തീപ്പിടിച്ച്‌ കത്തിയമര്‍ന്നു

മലപ്പുറം: കൊണ്ടോട്ടി തുറക്കലില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. ബസ്…

3 hours ago