മുംബൈ: ബോളിവുഡ് സൂപ്പർതാരം സല്‍മാൻ ഖാനെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്‍ണോയി സംഘത്തിലെ രണ്ടു പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗൗരവ് ഭാട്ടിയ എന്ന സന്ദീപ് ബിഷ്‌ണോയി, വാസ്പി മെഹ്മൂദ് ഖാൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് എൻ.ആർ. ബോർക്കർ അംഗീകരിച്ചത്.
സല്‍മാൻ ഖാനെ പൻവേലിലെ ഫാം ഹൗസിന് സമീപം വച്ച് കൊലപ്പെടുത്താൻ ബിഷ്‌ണോയി സംഘം ഗൂഡാലോചന നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വർഷം അറസ്റ്റിലായ രണ്ട് പേർക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇരുവരും ഷാർപ് ഷൂട്ടർമാരാണ്.
പൻവേലിലെ ഫാം ഹൗസിലേക്കുള്ള യാത്രയില്‍ നടനെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും എകെ 47, എം 16 തോക്കുകള്‍ എന്നിവ എത്തിക്കുന്നതിനായി ഓർഡർ നല്‍കിയെന്നുമാണ് കേസ്. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോല്‍ ബിഷ്ണോയിയുമായി ബന്ധമുള്ളവരാണ് ഇവരെ നിയോഗിച്ചതെന്നു പോലീസ് ആരോപിച്ചിരുന്നു.
60 മുതല്‍ 70 പേർ വരെ അടങ്ങുന്ന സംഘത്തെയാണ് കൊലപാതകത്തിന് നിയോഗിച്ചത്. കൊല നടത്തിയ ശേഷം കന്യാകുമാരിയിലേക്കും കടല്‍മാർഗം ശ്രീലങ്കയിലേക്കും രക്ഷപ്പെടാനായിരുന്നു സംഘം നിർദേശം നല്‍കിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞ വർഷം ഏപ്രിലില്‍ സല്‍മാന്റെ വസതിക്ക് നേരെ വെടിയുതിർത്ത കേസില്‍ ബിഷ്ണോയ് സംഘാംഗങ്ങള്‍ അറസ്റ്റിലായിരുന്നു.
ഇതിനു പിന്നാലെയാണ് പൻവേലിലെ ഫാം ഹൗസില്‍ സല്‍മാനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ 4 പേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബറില്‍ സല്‍മാന്റെ സുഹൃത്തും മുൻമന്ത്രിയും ബാബാ സിദ്ദീഖിയെ വക വരുത്തിയതും ബിഷ്ണോയ് സംഘമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
TAGS : SALMAN KHAN
SUMMARY : Salman Khan assassination attempt; Two aides of Bishnoi gang granted bail
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…
ബെംഗളൂരു : കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് (കെഎൻഇടി) കീഴിലുള്ള ഇന്ദിരനഗർ പിയു കോളേജിലെ സ്റ്റുഡൻസ് കൗൺസിലും പരിസ്ഥിതി ക്ലബ്ബും…