ബെംഗളൂരു: സമൂഹ മാധ്യമങ്ങളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പ്രകോപനപരമായ സന്ദേശങ്ങൾ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുന്ന ഉഡുപ്പി കാർക്കള സ്വദേശിയായ സമ്പത്ത് സാലിയൻ ആണ് അറസ്റ്റിലായത്. പ്രതി സ്വന്തം സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നും, വ്യാജ അക്കൗണ്ടുകളിൽ നിന്നുമായി സിദ്ധരാമയ്യക്കെതിരെ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു
പോസ്റ്റുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകനായ സൂരജ് കുക്കുണ്ടുരു കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് സമ്പത്ത് അറസ്റ്റിലായത്. ഇതിന് മുമ്പ് മറ്റു രാഷ്ട്രീയ നേതാക്കൾക്കെതിരായും പ്രതി ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ ഷെയർ ചെയ്തതായും പോലീസ് പറഞ്ഞു.
TAGS: BENGALURU | ARREST
SUMMARY: Bengaluru home guard arrested for provocative post targeting Karnataka CM Siddaramaiah
ബെംഗളൂരു: ബെംഗളൂരു ന്യൂ ബിഇഎൽ റോഡിൽ ദമ്പതിമാരെ കാറിടിച്ച് വീഴ്ത്തിയ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ സദാശിവ നഗർ പോലീസ് അറസ്റ്റ് ചെയ്തു.…
ഇടുക്കി: കുട്ടിക്കാനം തട്ടാത്തിക്കാനത്ത് പത്തൊമ്പതുകാരന്‍ കയത്തില്‍ മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയന്‍ കോളജിലെ രണ്ടാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ഥി കരിമ്പന്‍ സ്വദേശി…
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ പരിശോധന ശക്തമാക്കി അന്വേഷണ സംഘം. സര്‍വകലാശാലക്ക് നാക് (നാഷണല്‍ അസെസ്‌മെന്റ്…
ന്യൂഡൽഹി: ഡല്‍ഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിലായി. റഫിജുൽ അലി (ബോംഗൈഗാവ്),…
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…