Categories: TAMILNADUTOP NEWS

സി.​പി.​എം 24ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സിന് മധുരയിൽ ഇന്ന് തുടക്കം

മ​ധു​ര (ത​മി​ഴ്‌​നാ​ട്) : സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ ഇന്ന് തുടക്കമാകും. 1972ൽ ​ഒ​മ്പ​താം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ന്ന മ​ധു​ര നീ​ണ്ട 53 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് രാ​ജ്യ​ത്തെ പ്ര​ധാ​ന തൊ​ഴി​ലാ​ളി വ​ർ​ഗ പാ​ർ​ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​ന​ത്തി​ന് വീ​ണ്ടും വേ​ദി​യാ​കു​ന്ന​ത്.

മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തും. തുടര്‍ന്ന് പത്തരക്ക് കോടിയേരി ബാലകൃഷ്ണന്‍ സ്മാരക ഹാളില്‍ പോളിറ്റ് ബ്യൂറോ കോഓഡിനേറ്റര്‍ പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മണിക് സര്‍ക്കാര്‍ അധ്യക്ഷത വഹിക്കും. സിപിഐ, സിപിഎംഎംഎല്‍, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറിമാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും.

സീതാറം യെച്ചൂരി നഗറില്‍, കേരളത്തില്‍ നിന്നുള്ള 175 പേരടക്കം 819 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഒപ്പം അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പാര്‍ട്ടിയുടെ രാഷ്ട്രീയ നയ നിലപാടുകള്‍ക്ക് അന്തിമരൂപം നല്‍കുകയും ചെയ്യും. പതിവു സംഘടനാരീതിക്കുപരിയായി സാംസ്‌കാരിക-സിനിമ മേഖലയിലെയടക്കം പ്രമുഖര്‍ പങ്കെടുക്കുന്ന വലിയ സെഷനുകള്‍ സമ്മേളനത്തിന്റെ ഭാഗമായിത്തന്നെ ഇത്തവണ നടക്കും.

സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ അടക്കമുള്ളവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. മൂന്നിന് വൈകീട്ട് അഞ്ചിന് ‘ഫെഡറലിസമാണ് ഇന്ത്യയുടെ കരുത്ത്’ സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും സംസാരിക്കും. ആറിന് പുതിയ കേന്ദ്ര കമ്മിറ്റിയെയും സെക്രട്ടറിയെയും തെരഞ്ഞെടുത്ത് റെഡ് വളന്റിയര്‍മാര്‍ പരേഡിന്റെ അകമ്പടിയുള്ള പൊതുസമ്മേളനത്തോടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കും.
<BR>
TAGS : 24TH PARTY CONGRESS CPIM
SUMMARY : CPM 24th Party Congress begins today in Madurai

Savre Digital

Recent Posts

പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടക മെഡിക്കൽ ക്യാമ്പും, രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂഡി ഗവണ്‍മെന്റ് സ്‌കൂളില്‍…

8 minutes ago

ബെംഗളൂരുവിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയില്‍ കുമ്പളകോടിന് സമീപം സർവീസ് റോഡില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലപ്പുറം…

36 minutes ago

വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം; 250 മെഗാവാട്ട് അധികമായി വാങ്ങാൻ കെഎസ്‌ഇബിക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി. മെയ്…

1 hour ago

വയനാട്ടില്‍ പിക്ക്‌അപ്പ് ജീപ്പിടിച്ച്‌ അധ്യാപിക മരിച്ചു

ബത്തേരി: പിക്കപ്പ് ജീപ്പിടിച്ച്‌ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കോളിയാടി കണ്ണേത്ത് സ്വദേശി ജിലി വില്‍സണ്‍ ആണ് മരിച്ചത്. കോളിയാടി ചെമ്പകചുവട്ടില്‍ കാറിന്…

2 hours ago

ഹർഭജൻ സിംഗിന്റെ സുരക്ഷ പഞ്ചാബ് സർക്കാർ പിൻവലിച്ചു; സിആർപിഎഫ് സുരക്ഷയൊരുക്കി കേന്ദ്രം

ഡല്‍ഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിലെത്തിയ മുൻ ക്രിക്കറ്റ് താരവും രാജ്യസഭാംഗവുമായ ഹർഭജൻ സിംഗിന് കേന്ദ്രസുരക്ഷ ഏർപ്പെടുത്തി. പഞ്ചാബ് സർക്കാർ…

3 hours ago

തലശേരിയില്‍ വൻ ബോംബ് ശേഖരം കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബ് ശേഖരം കണ്ടെത്തി. തലശ്ശേരി കൊളവല്ലൂര്‍ മേപ്പാട് ആണ് അഞ്ച് ഐസ്‌ക്രീം ബോംബും ഒരു നാടന്‍…

4 hours ago