ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കൃഷ്ണഗിരിയിലെ ഹൊസൂറിന് സമീപം ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു.
ബെംഗളൂരുവിൽ താമസിക്കുന്ന സഹോദരന്മാരായ മാരി (28), പ്രദീപ് (25), വീരമണി (25) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സതീഷ് കുമാറിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധർമ്മപുരി സ്വദേശികളാണ് നാലുപേരും. പെന്നഗ്രാം താലൂക്കിലെ കടമഡൈ സ്വദേശിയായ സതീഷ് ബെംഗളൂരുവിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു വീരമണി ഒരു ലഘുഭക്ഷണ കട നടത്തുന്നു, മാരിയും പ്രദീപും വീരമണിയുടെ കടയിലെ ജോലിക്കാരാണ്.
ബെംഗളൂരുവില്‍ നിന്ന് ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഘം കാറില്‍ ധർമ്മപുരിയിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഹൊസൂർ-രായക്കോട്ടൈ റോഡിലെ സനമാവില്‍ വെച്ച് ഇവർ സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Three people from Bengaluru die in car accident in Hosur while returning home to cast their votes in the morning
തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.…
തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ…
ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…
ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…
ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ കാമുകി അറസ്റ്റിൽ. തുമക്കൂരു ജില്ലയിലെ ചിക്ക നായകനഹള്ളി…