മുംബൈ: ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ആണ് ടി20 ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടി. ഏകദിനം ടീമിനെ രോഹിത് ശര്‍മ തന്നെ നയിക്കും. വിരാട് കോഹ്ലിയും ടീമിലുണ്ട്. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ബിസിസിഐ സൂര്യയെ നായക സ്ഥാനം ഏല്‍പ്പിച്ചത്. ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ടീമിന് പുതിയ നേതൃത്വം വേണ്ടിവന്നത്.
സൂര്യകുമാര്‍ യാദവ് മുന്‍പ് ഏഴ് ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. അവയില്‍ അഞ്ചിലും ഇന്ത്യ വിജയിക്കുകയും വ്യക്തിഗത സ്കോര്‍ 300 റണ്‍സ് നേടുകയും ചെയ്തു. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെയാണിത്. ക്യാപ്റ്റനായിരുന്നപ്പോഴും മികച്ച പ്രകടനം പുറത്തെടുത്തതിന്റെ കൂടെ അടിസ്ഥാനത്തിലാണ് സൂര്യകുമാറിനെ ക്യാപ്റ്റന്‍സിയിലേക്ക് തിരഞ്ഞെടുത്തത്. അതേസമയം വൈസ് ക്യാപ്റ്റനായും ഹാര്‍ദിക് ഇല്ല. ശുഭ്മാന്‍ ഗില്ലാണ് ഏകദിനത്തിലും ടി20യിലും വൈസ് ക്യാപ്റ്റന്‍.
ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത്, സഞ്ജു സാംസണ് , ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ് , ഖലീല്‍ അഹമ്മദ്, മൊഹമ്മദ്. സിറാജ്.
ഏകദിന ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മൊഹമ്മദ്. സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.
<br>
TAGS : T20 | CRICKET
SUMMARY : Suryakumar Yadav T20 captain.
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ…
ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ച വയോധികനെ ശ്വാസം മുട്ടിച്ച് കൊന്നു. ചാമരാജ് നഗർ സ്വദേശി സ്വാമി (72)…
ന്യൂഡല്‍ഹി: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടര്‍ കൂടി അറസ്റ്റില്‍. കേസുമായി ഇയാള്‍ക്കുള്ള ബന്ധം എന്താണെന്ന് ഏജന്‍സികള്‍ വ്യക്തമാക്കിയിട്ടില്ല. ഡോ. ഷഹീനുമായി…