ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയില്‍ കൂട്ടപ്പിരിച്ചുവിടല്‍. ജോലി നല്‍കി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് 600 കസ്റ്റമര്‍ സപ്പോര്‍ട്ട് അസോസിയേറ്റുകളെ പിരിച്ചുവിട്ടത്. ഭക്ഷ്യ വിതരണത്തില്‍ വെല്ലുവിളികള്‍ നേരിടുന്നതും അനുബന്ധ സ്ഥാപനമായ ബ്ലിങ്കിറ്റില്‍ വർധിച്ച് വരുന്ന നഷ്ടമാവുമാണ് പിരിച്ചുവിടുന്നതിനുള്ള കാരണമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.
കസ്റ്റമർ സപ്പോർട്ട് സേവനം മെച്ചപ്പെടുത്തുതിനായി സൊമാറ്റോ അസോസിയേറ്റ് ആക്സിലറേറ്റർ പ്രോഗ്രാം വഴി കഴിഞ്ഞ വർഷം ഏകദേശം 1,500 ജീവനക്കാരെ നിയമിച്ചിരുന്നു. എന്നാല്‍ അതില്‍ പലരുടെയും കരാർ പുതുക്കിയില്ല. പിരിച്ചുവിട്ട ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും.
ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് കസ്റ്റമർ സപ്പോർട്ട് ടീമിനെ കുറയ്ക്കാനുള്ള സൊമാറ്റോയുടെ തീരുമാനം. അതില്‍ കസ്റ്റമർ സപ്പോർട്ട് പ്രവർത്തനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിന് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിക്കുന്നതും ഉള്‍പ്പെടുന്നുണ്ട്. കമ്പനിയുടെ വളർച്ച മന്ദഗതിയിലാകുകയും ബിസിനസില്‍ ഉയർന്ന നഷ്ടം നേരിടുകയും ചെയ്യുന്നതിനാല്‍ പ്രവർത്തന ചെലവുകള്‍ കുറയ്ക്കാനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്.
സാമ്പത്തിക പ്രതിസന്ധിയും ഉന്നതസ്ഥാനത്തുള്ള ആളുകളുടെ രാജികളും 2025 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ സൊമാറ്റോയുടെ ലാഭത്തില്‍ 57% ഇടിവ് രേഖപ്പെടുത്തി. ഇതേ സമയം, വരുമാനം 64% വർദ്ധിച്ചെങ്കിലും, ക്വിക്ക് കൊമേഴ്‌സ് വിഭാഗമായ ബ്ലിങ്കിറ്റ് വലിയ നഷ്ടങ്ങള്‍ നേരിടുന്നത് കമ്പനിക്ക് തിരിച്ചടിയായി.
TAGS : LATEST NEWS
SUMMARY : Mass layoffs at Zomato
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ ജാതി വിവേചനമെന്ന് കാണിച്ച് പോലീസില്‍ പരാതി. ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ…
തിരുവനന്തപുരം: നാലു ചലച്ചിത്ര പുരസ്കാര നേട്ടങ്ങളുടെ നിറവില്‍ നില്ക്കുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' രാജ്യാന്തരവേദിയിലേക്കും. ലോസ് ആഞ്ചിലിസിലെ ഓസ്കര് അക്കാദമി…
ഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രീം കോടതി സുപ്രധാനമായ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്നും…
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…