ബെംഗളൂരു: സ്കൂളിന്റെ മേൽക്കൂര തകർന്നുവീണു വിദ്യാർഥിക്ക് ഗുരുതര പരുക്ക്. നെലമംഗലയ്ക്കടുത്തുള്ള ത്യമഗൊണ്ട്ലുവിലുള്ള സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചഭക്ഷണ സമയത്ത് മേൽക്കൂര വിദ്യാർഥിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. രണ്ടാം ക്ലാസ് വിദ്യാർഥി രഘുവിനാണ് പരുക്കേറ്റത്.
കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് രക്ഷിതാക്കൾ ആരോപിച്ചു. രണ്ട് വർഷം മുമ്പ് ത്യമഗൊണ്ട്ലു പഞ്ചായത്തിൽ നിന്ന് സ്കൂളിന് കെട്ടിട അറ്റകുറ്റപ്പണികൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ മതിയായ ഫണ്ട് ഉണ്ടായിട്ടും, കെട്ടിടത്തിന്റെ അറ്റകുറ്റപണികൾ ഇതുവരെ നടത്തിയിട്ടില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: BENGALURU
SUMMARY: Student injured critically after roof collapses
ന്യൂഡൽഹി: ഇലോൺ മസ്കിൻ്റെ കമ്പനിക്ക് ഉപഗഹ ഇൻ്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ അനുമതി. സ്റ്റാർലിങ്കിൻ്റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്…
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. പരാതിക്കാരൻ സിറാജാണ് അപ്പീൽ നൽകിയത്.…
മലപ്പുറം: ട്രാൻസ്ജെൻഡർ യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശിയായ കമീലയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന്…
ബെംഗളൂരു: ചാമരാജ്നഗറിലെ ഗുണ്ടൽപേട്ടിൽ നാലാം ക്ലാസുകാരൻ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. കുറബഗേരിയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥിയായ മനോജ് കുമാർ(10)…
ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44)…