എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി ‘നിർമാല്യം’ പ്രദർശിപ്പിക്കും. ഹോമേജ് ആൻഡ് റിമംബറൻസ് എന്ന വിഭാഗത്തിലാണ് നിർമാല്യം ഉൾപ്പെടുത്തിയത്.
ബെംഗളൂരു : പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. വിധാൻസൗധയ്ക്ക് മുന്നിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ചടങ്ങില്‍ മുഖ്യാതിഥിയാകും. ചലച്ചിത്രോത്സവ അംബാസഡർ നടന്‍ കിഷോർ കുമാർ, പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ എം. ഡബ്ല്യൂ. ഗോളെബിയക്ക്, നടി പ്രിയങ്ക മോഹന്‍, കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് അധ്യക്ഷന്‍ എം. നരസിംഹലു എന്നിവര്‍ പങ്കെടുക്കും. കർണാടക ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച സിനിമയെക്കുറിച്ചുള്ള അഞ്ചു പുസ്തകങ്ങൾ നടൻ ശിവരാജ്കുമാർ പ്രകാശനം ചെയ്യും. രാത്രി എട്ടിന് ഹിന്ദി സിനിമ ‘പൈർ’ ആണ് ഉദ്ഘാടന ചിത്രം. ഞായറാഴ്ച രാവിലെ മുതല്‍ സിനിമകളുടെ പ്രദർശനം ആരംഭിക്കും.
രാജാജിനഗർ ഒറിയോൺ മാളിലെ 11 സ്‌ക്രീനുകളിലും ഡോ. രാജ്കുമാർ ഭവനിലും സുചിത്ര ഫിലിം സൊസൈറ്റിയിലും കലാവിധര സംഘയിലുമായാണ് പ്രദര്‍ശനങ്ങള്‍. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം സിനിമകളുടെ 400 ഓളം പ്രദര്‍ശനങ്ങളുണ്ടാകും.
എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി ‘നിർമാല്യം’ പ്രദർശിപ്പിക്കും. ഹോമേജ് ആൻഡ് റിമംബറൻസ് എന്ന വിഭാഗത്തിലാണ് നിർമാല്യം ഉൾപ്പെടുത്തിയത്.
ഏഷ്യൻ, ഇന്ത്യൻ, സമകാലിക ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം. ഫെമിനിച്ചി ഫാത്തിമ, അപ്പുറം, ലെവൽ ക്രോസ്, വിശേഷം എന്നീ മലയാള സിനിമകൾ ഏഷ്യൻ, ഇന്ത്യൻ വിഭാഗങ്ങളിലായി മത്സരിക്കും. എട്ടിനാണ് മേളയുടെ സമാപനം.
<BR>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival begins today
തൃശൂർ: വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ചുരുക്കി ആചാരത്തോടെ തൃശൂർ പൂരം ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർണ്ണം.ഇന്നാണ് പൂര വിളംബരം.രാവിലെ നെയ്തലക്കാവ്…
കണ്ണൂര്‍: അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പേരാവൂര്‍ കൊളക്കാട് സ്വദേശി ക്രിസ്റ്റി(25)യാണ് അമ്മ താന്നിക്കുന്നിലെ…
കൊല്ലം: വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെ അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി.…
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്. വൈകിട്ട്…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ചറല്‍ അസോസിയേഷനും (ഇസിഎ) സംയുക്തമായി സംഘടിപ്പിക്കുന്ന സൗത്ത് ഇന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2026…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന്റെ പ്രതിമാസ സാഹിത്യസംവാദം നാളെ രാവിലെ 10 മുതല്‍ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. ചെറുകഥാകൃത്ത് എൻ.രാജൻ…