Categories: KERALATOP NEWS

സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം: ചാനലിനെതിരായ പോക്സോ കേസിൽ മുൻകൂർ ജാമ്യം

കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിലെ പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. കൺസൾട്ടിംഗ് എഡിറ്റർ കെ അരുൺ കുമാർ, റിപ്പോർട്ടർ ഷഹബാസ് അഹമ്മദ് എന്നിവർ സമർപ്പിച്ച ഹ‍ർജിയിലാണ് ജസ്റ്റീസ് പി വി കു‍ഞ്ഞിക്കൃഷ്ണന്‍റെ ഉത്തരവ്. ഇതേ കോടതി പ്രതികൾക്ക് നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

പ്രതികൾക്കെതിരെ ചുമത്തിയ പോക്സോ കേസ് നില നിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി സംപ്രേഷണം ചെയ്ത പരിപാടിയിൽ ക്രിമിനൽ കുറ്റകൃത്യം നടന്നതായി വിലയിരുത്താനാകില്ലെങ്കിലും ചില ചോദ്യങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ഈ വിലയിരുത്തൽ അന്വേഷണത്തെ ബാധിക്കരുതെന്നും ഉത്തരവിൽ പറയുന്നു. പോലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു. സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായുള്ള ടെലി സ്കിറ്റായിരുന്നെന്നും സ്കൂള്‍ വിദ്യാർഥിനിയുടെയും മാതാപിതാക്കളുടെയും അനുമതിയോടെയാണ് അത് ചിത്രീകരിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം

കലോത്സവത്തിൽ ഒപ്പനയുടെ റിപ്പോർട്ടിങ്ങിനിടെ ദ്വയാർഥ പ്രയോഗം നടത്തിയെന്നാരോപിച്ച് ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം ചാനൽ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
<BR>
TAGS : HIGHCOURT | POCSO CASE
SUMMARY : Double-meaning use in school festival reporting: Anticipatory bail granted in POCSO case against channel

Savre Digital

Recent Posts

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ‘കെഎല്‍ 90’ നമ്പര്‍ കോഡ്

തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ…

33 minutes ago

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക വിവരങ്ങള്‍ പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. നേരത്തെ…

52 minutes ago

കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍

തിരുവനന്തപുരം: കെപിസിസിയില്‍ പുതിയ കോർ കമ്മിറ്റി. ദീപാദാസ് മുൻഷി കണ്‍വീനർ. 17 അംഗ സമിതിയില്‍ എ.കെ ആൻ്റണിയും. തിരഞ്ഞെടുപ്പ് ഒരുക്കം,…

2 hours ago

ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍…

2 hours ago

സിബിഎസ്‌ഇ 10,12 ക്ലാസ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷത്തിലെ സിബിഎസ്‌ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതലാണ്…

3 hours ago

കരിപ്പൂരില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ സ്വര്‍ണക്കടത്ത്; പിടികൂടിയത് ഒരു കോടിയുടെ സ്വര്‍ണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച…

4 hours ago