ഗുവാഹത്തി: 10 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍. അമ്മയും കാമുകനും കസ്റ്റഡിയിൽ. ഗുവാഹത്തിയിലാണ് സംഭവം. നവോദയ ജാതിയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മൃൺമോയ് ബർമയെയാണ് അമ്മ ദിപാലി രാജ്ബോങ്ഷിയുടെ കാമുകനായ ജിതുമോണി ഹലോയി കൊലപ്പെടുത്തിയത്. കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.
ശനിയാഴ്ച്ച ട്യൂഷന് പോയ കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് മാതാവ് ദിപാലി പോലീസിന് പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം സമീപത്തെ കുറ്റിക്കാട്ടിനുള്ളിൽ സ്യൂട്ട് കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ സ്കൂൾ ബാഗും സമീപത്തുണ്ടായിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ അമ്മ ദിപാലി രാജ്ബോങ്ഷിയെയും കാമുകൻ ജ്യോതിമോയ് ഹലോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, കുട്ടിയെ കൊലപ്പെടുത്തിയതായി ഇരുവരും സമ്മതിച്ചു.എന്നാൽ കൊലപാതകകാരണം വ്യക്തമല്ല.
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ കുട്ടിയുടെ അമ്മയ്ക്ക് ജിതുമോണി ഹലോയിയുമായി ബന്ധമുണ്ടായിരുന്നുവെന്ന്  പോലീസ് പറയുന്നു. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ താൽക്കാലികമായി പ്യൂണ്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
<br>
TAGS : ASSAM | MURDER
SUMMARAY : 10-year-old’s body found in suit case; mother and boyfriend in custody


 
                                    









