മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചു. ഈ കാർ തൊട്ടുമുൻപിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചു. ഇതിനു പിന്നാലെ തീപിടിത്തമുണ്ടായി.
മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും ട്രക്ക് നിയന്ത്രണം വിടാനുള്ള കാരണം എന്താണെന്നതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. ഉത്തർപ്രദേശിൽ അടുത്തിടെയുണ്ടായ വലിയ അപകടമാണിത്.
SUMMARY: 11 killed in truck accident in Uttar Pradesh
ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…
ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…
ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ കാമുകി അറസ്റ്റിൽ. തുമക്കൂരു ജില്ലയിലെ ചിക്ക നായകനഹള്ളി…
ബെംഗളൂരു: കേരളസമാജം കർണാടക സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് മേയ് 31-ന് യെലഹങ്ക കടികനഹള്ളിക്ക് സ്പാർക്-7 സ്പോർട്സ് അരീന ഇൻഡോർ കോർട്ടിൽ…
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് താപനില സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി…
ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും വ്യാഴാഴ്ച ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ബംഗാളിൽ…