ചെന്നൈ/കൊൽക്കത്ത: തമിഴ്‌നാടും പശ്ചിമബംഗാളും വ്യാഴാഴ്ച ബൂത്തിലേക്ക്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളിൽ 152 മണ്ഡലങ്ങളിലേക്കുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. ബംഗാളിൽ 142 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട തിരഞ്ഞെടുപ്പ് 29-നാണ്.
ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലായി 4,834 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 38 ജില്ലകളിലാണ് 5.73 കോടി വോട്ടേഴ്സാണ് സംസ്ഥാനത്തുള്ളത്. 75,032 പോളിങ് ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്. പ്രമുഖരെല്ലാം ഉച്ചയ്ക്ക് മുൻപായി വോട്ട് രേഖപ്പെടുത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ തേനാംപേട്ട് എസ്ഐഇടി കോളജിലും പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്യും. ടിവികെ അധ്യക്ഷൻ വിജയ് നീലാങ്കരയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും. സംസ്ഥാന ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂരിലും നാം തമിഴർ കക്ഷി നേതാവ് സീമാൻ കാരൈക്കുടിയിലും ഡി.എം.ഡി.കെ. ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് വിരുദാചലത്തും ജനവിധി തേടുന്നു. മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ബോഡിനായ്ക്കന്നൂരിൽ ഡി.എം.കെ. ടിക്കറ്റിലാണ് മത്സരിക്കുന്നത്.
സംസ്ഥാനത്തെ 5,949 എണ്ണം അതീവ സുരക്ഷാ ബൂത്തുകളാണ്. പോളിങ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി സെൻട്രൽ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. 83,875 പൊലിസുകാരും സേവനത്തിലുണ്ട്. 1,06,418 പോളിങ് മെഷിനുകളാണ് സജീകരിച്ചിട്ടുള്ളത്. 20 ശതമാനം ഇവിഎമ്മുകൾ റിസർവിലുമുണ്ടാകും.
SUMMARY: Tamil Nadu and West Bengal at the polling booths today: Voting from 7 am
മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…
ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…
ബെംഗളൂരു: ബെംഗളൂരുവില്‍ കാമുകനെ വീട്ടിൽ വിളിച്ചു വരുത്തി പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന സംഭവത്തിൽ കാമുകി അറസ്റ്റിൽ. തുമക്കൂരു ജില്ലയിലെ ചിക്ക നായകനഹള്ളി…
ബെംഗളൂരു: കേരളസമാജം കർണാടക സംഘടിപ്പിക്കുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് മേയ് 31-ന് യെലഹങ്ക കടികനഹള്ളിക്ക് സ്പാർക്-7 സ്പോർട്സ് അരീന ഇൻഡോർ കോർട്ടിൽ…
തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് താപനില സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി…
ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…