രാജസ്ഥാൻ: മേൽപ്പാലത്തിലെ മതിലിലേക്ക് ബസ് ഇടിച്ചുകയറി അപകടം. രാജസ്ഥാനിലെ സിക്കറിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സംഭവത്തിൽ 12 പേർ മരിച്ചു. 30 ഓളം പേർക്ക് പരുക്കേറ്റു.
പരുക്കേറ്റവറെ ജയ്പുരിലെ ആശുപത്രിയിലേക്കും സികാറിലെ എസ്കെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലക്ഷ്മൺഗഡിൽ വളവിലൂടെ ബസ് പോകുമ്പോഴാണ് സംഭവമെന്നാണ് വിവരം. അപകടസമയത്ത് ബസിൽ 40ഓളം യാത്രക്കാരുണ്ടായിരുന്നു. നിയന്ത്രണം വിട്ട ബസ് ഫ്ലൈഓവറിൻ്റെ ചുമരിലേക്ക് ഇടിച്ചുകയറി.
അപകടത്തിൽ ബസിൻ്റെ വലതുഭാഗം പൂർണമായി തകർന്നു. ഡ്രൈവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ക്രെയിൻ എത്തിച്ച് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ ആശുപത്രിയിലെത്തിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പരുക്കേറ്റവർക്ക് വേണ്ട എല്ലാ സഹായവും ലഭ്യമാക്കാൻ ജില്ലാ അധികൃതരോട് അദ്ദേഹം നിർദേശിച്ചു.
TAGS: NATIONAL | ACCIDENT
SUMMARY: 12 dead, dozens injured as bus crashes into culvert in Rajasthan’s Sikar
വാഷിംഗ്ടൺ ഡിസി: ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ആയിരക്കണക്കിന് എച്ച്1 ബി വിസ അഭിമുഖങ്ങൾ റദ്ദാക്കിയ യുഎസിന്റെ നടപടിയിൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ…
തൃശൂര്‍: മേയര്‍ സ്ഥാനം നല്‍കാന്‍ ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ…
ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…
ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…