പാകിസ്ഥാന്‍: പാക്കിസ്ഥാനില്‍ താലിബാന്‍ അവകാശം ഏറ്റെടുത്ത ചാവേര്‍ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ സാധാരണക്കാരും തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ‘ബോംബര്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം സൈനിക വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയിരിക്കുന്നത്.
സ്‌ഫോടനത്തില്‍ 13 സൈനികര്‍ കൊല്ലപ്പെടുകയും 10 സൈനികര്‍ക്കും 19 സാധാരണക്കാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. ‘സ്‌ഫോടനത്തില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു, ആറ് കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍ പോലീസ് അറിയിച്ചു. പരുക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണെന്നാണ് വിവരം.
താലിബാന്റെ ഒരു വിഭാഗമായ ഹാഫിസ് ഗുല്‍ ബഹാദൂര്‍ സായുധ സംഘത്തിന്റെ ചാവേര്‍ ബോംബര്‍ വിഭാഗമാണ് ആക്രമണത്തിന്റെ അവകാശവാദം ഉന്നയിച്ചത്. 2021 ല്‍ കാബൂളില്‍ താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനു ശേഷം അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പാകിസ്ഥാന്‍ അക്രമത്തില്‍ കുത്തനെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
SUMMARY: 13 soldiers killed in suicide bomb attack in Pakistan
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് വിജിലന്‍സ് കോടതി…
ലക്നോ: ഉത്തർപ്രദേശിൽ സ്കൂളിലുണ്ടായ= വാതക ചോർച്ചയെ തുടർന്ന് 16 വിദ്യാർഥികൾ ബോധരഹിതരായി. സാൻഡില പട്ടണത്തിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.എല്ലാ വിദ്യാർഥികളെയും…
ബെംഗളൂരു: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടു. ശിവമോഗ ജില്ലയിലെ തരിക്കരെ താലൂക്കിലെ ശിവപുരയില്‍ വ്യാഴാഴ്ച വൈകിട്ട് ആറു…
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…