ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ് തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്തിരുന്ന കർഷകരും തൊഴിലാളികളുമാണ്. രാജ്യത്തുടനീളം കനത്ത മഴയും, ശക്തമായ കാറ്റും ഇടിമിന്നലും തുടരുകയാണ്. തലസ്ഥാനമായ ധാക്കയുള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
വിവിധ സ്ഥലങ്ങളിലായി മഴക്കെടുതിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വീടിന് പുറത്തുവെച്ചാണ് പത്തുവയസുകാരന് ഇടിമിന്നലേറ്റത്. കുട്ടിയോടൊപ്പം ഉണ്ടായ രണ്ടുപേരും മരണപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് മഴ ശക്തമായി തുടരുകയാണ്. പ്രധാന നദികളില്‍ ജലനിരപ്പ് ഉയര്‍ന്നത് മിന്നല്‍ പ്രളയത്തിന് കാരണമായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ടീസ്ത, ധര്‍ല, ബ്രഹ്‌മപുത്ര നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 438 മില്ലീമീറ്റര്‍ മഴയാണ് എട്ട് ജില്ലകളില്‍ മാത്രമായി പെയ്തത്.
ബംഗ്ലാദേശില്‍ ഇടിമിന്നല്‍ മൂലമുണ്ടാകുന്ന അപകട മരണങ്ങള്‍ കൂടുതലാണ്. 2016ല്‍ രാജ്യത്ത് ഇടിമിന്നലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. എല്ലാ വര്‍ഷവും നൂറുകണക്കിന് ആളുകളാണ് മിന്നലേറ്റ് മരിക്കുന്നത്. കഴിഞ്ഞ മേയില്‍ 200ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഒരു ദിവസം തന്നെ 82 പേര്‍ മിന്നലേറ്റ് മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര…
മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…
തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ് പ്രഖ്യാപിച്ച് റെയില്‍വേ. മേയ് നാലു…
കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍…