ബെംഗളൂരു: ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരു നഗരത്തിലൂടെ യാത്ര ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഗോരിപാളയ പദരായണപുര മെയിൻ റോഡിൽ ഇന്നലെ രാവിലെ 10:45-ഓടെയാണ് ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ ഒന്നിനുപുറകെ ഒന്നായി ഇരുന്ന് യാത്ര ചെയ്തത്. ഏകദേശം 10-നും 12-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. നേരെ ഇരിക്കാൻ പോലും കഴിയാത്ത രീതിയിൽ തിങ്ങിനിറഞ്ഞ്, ഹാൻഡിൽ പിടിക്കാൻ കഷ്ടപ്പെടുന്ന ആൺകുട്ടിയും അവന് പിന്നിലായി അഞ്ച് പേരും ചേർന്ന് തിരക്കേറിയ റോഡിലൂടെ പാഞ്ഞുപോകുന്ന കാഴ്ച ഞെട്ടലോടെയാണ് യാത്രക്കാർ കണ്ടുനിന്നത്.
സംഭവത്തിന്റെ എക്സിൽ പങ്കുവെച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. പത്ത് വയസ് തോന്നിക്കുന്ന ആൺകുട്ടി സ്കൂട്ടിയുടെ ഹാൻറിൽ പിടിച്ച് കഷ്ടപ്പെട്ട് ഓടിക്കാൻ ശ്രമിക്കുന്നതും കാണാം. ഏതാണ്ട് അതേ പ്രായത്തിലും അതിലും ചെറിയ പ്രായത്തിലുമുള്ള അഞ്ച് കുട്ടികൾ അവന് പിന്നിലായി ഇരിക്കുന്നുണ്ട്. ആർക്കും ഹെൽമറ്റുകളുണ്ടായിരുന്നില്ല. തിരക്കേറിയ റോഡിലൂടെ ആറ് കുട്ടികൾ ഒരു സ്കൂട്ടിയിൽ പോയിട്ടും ഒരു പോലീസ് ഉദ്യോഗസ്ഥനോ ട്രാഫിക് പോലീസോ അവരെ തടഞ്ഞില്ലായെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന കാര്യം. വീഡിയോയിൽ സ്കൂട്ടിയുടെ നമ്പർ വ്യക്തമായി കാണാം.
വീഡിയോ വൈറലായതോടെ, ട്രാഫിക് പോലീസും സിറ്റി പോലീസും വിഷയത്തിൽ ഇടപെടണമെന്നും ഇത്തരം അശ്രദ്ധ കാണിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യം ഉയർന്നു കഴിഞ്ഞു. വീഡിയോ കണ്ട് രോഷാകുലരായ പൊതുജനങ്ങൾ കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് കേവലം നിയമലംഘനമല്ല, മറിച്ച് ആറ് പിഞ്ചുജീവനുകൾ അപകടത്തിലാക്കുന്ന ക്രിമിനൽ അശ്രദ്ധയാണെന്ന് സമൂഹമാധ്യമ ഉപയോക്താക്കൾ പ്രതികരിച്ചു. മുൻ ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു ഉൾപ്പെടെയുള്ള പ്രമുഖർ ഈ വിഷയത്തിൽ ഇടപെടുകയും ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നിവ പ്രകാരം ഏറ്റവും കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്ന് സംഭവസ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
SUMMARY: Six children’s adventurous journey on a scooter through Bengaluru city, social media demands parents be found and punished
‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1974 സെപ്റ്റംബർ 24നായിരുന്നു പിആർ…
തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന സ്വകാര്യ ഹര്‍ജി കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം…
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിമരുന്ന് ശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. തിങ്കളാഴ്ച ഡിഎൻഎ പരിശോധനയിലൂടെ നാലുപേരുടെ മൃതദേഹഭാഗങ്ങൾ കൂടി…
ധാക്ക: ബംഗ്ലാദേശിൽ കനത്ത മഴയ്ക്കിടെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പത്തു വയസ്സുകാരനടക്കം 14 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പാടത്തും മറ്റ്…
മുംബൈ: മുംബൈ പൈധുനിയിൽ ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. പൈധുനി സ്വദേശി അബ്ദുള്ള ദൊകാഡിയ…
തിരുവനന്തപുരം: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് മംഗളൂരു സെൻട്രൽ– ചെന്നൈ എഗ്‌മൂർ റൂട്ടിൽ സ്‌പെഷ്യൽ എക്‌സ്‌പ്രസ് പ്രഖ്യാപിച്ച് റെയില്‍വേ. മേയ് നാലു…