പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ് പാമ്പു കടിയേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. രേവതി ഉറങ്ങിക്കിടന്ന മുറിയുടെ ഷീറ്റിട്ട മേല്‍ക്കൂരയില്‍നിന്ന് പാമ്പും എലിയും പെണ്‍കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
നിലവിളിച്ചുകൊണ്ട് ഉണര്‍ന്ന രേവതി പാമ്പിനെ കണ്ടെങ്കിലും, കാലിലെ മുറിവ് എലി കടിച്ചതാകാമെന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. വീട്ടില്‍ എലിശല്യം രൂക്ഷമായതിനാല്‍ ലൈറ്റിട്ടാണ് കുടുംബം ഉറങ്ങാറുള്ളത്. കുറച്ചുസമയത്തിന് ശേഷം രേവതിക്ക് തലചുറ്റലും അസഹ്യമായ കാല്‍വേദനയും അനുഭവപ്പെട്ടതോടെയാണ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പാമ്പുകടിയേറ്റതാണെന്ന് സ്ഥിരീകരിച്ചത്. പെണ്‍കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
SUMMARY: 15-year-old girl in critical condition after being bitten by snake that fell from roof while she was sleeping
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…
കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി…
തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. പി ജെ അലക്സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960…
ബെംഗളൂരു: മൈസൂരു നഗരത്തിലെ മാനന്തവാടി റോഡ് അടക്കം 12 പ്രധാന റോഡുകള്‍ കോണ്‍ക്രീറ്റ് റോഡുകളാക്കുന്ന (വൈറ്റ് ടോപ്പിംഗ്) പ്രവൃത്തികള്‍ പുരോഗമിക്കുന്നു.…
ബെംഗളൂരു: വിമാനയാത്രയ്ക്കിടെ എയർഹോസ്റ്റസിനുനേരേ ലൈം ഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മലയാളി യാത്രക്കാരൻ അറസ്സിൽ. ബഹ്റൈനിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ഗൾഫ് എയർലൈനിൽ യാത്ര…