LATEST NEWS

മലപ്പുറത്ത് 16കാരി കൊല്ലപ്പെട്ട നിലയില്‍; പ്രായപൂര്‍ത്തിയാകാത്ത ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

മലപ്പുറം: മലപ്പുറം തൊടിയ പുലത്ത് 16 കാരിയായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയില്‍ റെയില്‍വേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് കുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല.

സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂള്‍ പടിയില്‍ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂള്‍ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം.

സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാർഥിയായ 16 കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്.

SUMMARY: 16-year-old girl found murdered in Malappuram; minor boyfriend in custody

NEWS BUREAU

Recent Posts

ബീച്ചില്‍ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് പായ വിരിച്ച്‌ കിടന്നുറങ്ങി; യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കഞ്ചാവ് ഉണക്കാൻ ഇട്ട് കിടന്ന് ഉറങ്ങിയ ആള്‍ പിടിയില്‍. വെള്ളയില്‍ സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്.…

29 minutes ago

എം.ആര്‍. അജിത് കുമാറിനെതിരെ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ; പരാതി മന്ത്രിക്ക് നല്‍കും

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരേ ഉദ്യോഗസ്ഥ സംഘടന. നയപരമല്ലാത്ത നടപടികളാണ് അജിത് കുമാർ സ്വീകരിക്കുന്നതെന്ന് എക്സൈസ് ഓഫീസേഴ്സ്…

2 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. പവന് 160 രൂപ താഴ്ന്ന് 1,05,160 രൂപയിലെത്തി. ഗ്രാമിന് 20 രൂപ ഇടിഞ്ഞ് 13,165…

3 hours ago

നോട്ട് എഴുതി തീര്‍ന്നില്ല; കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ ട്യൂഷൻ സെന്റര്‍ ഉടമ

കൊല്ലം: കൊല്ലം മയ്യനാട് ട്യൂഷൻ അധ്യാപകൻ വിദ്യാർഥിയെ മർദ്ദിച്ചതായി പരാതി. പാഠഭാഗം എഴുതിത്തീർത്തില്ലെന്നാരോപിച്ച്‌ ട്യൂഷൻ സെന്റർ പ്രധമാധ്യാപകൻ വിദ്യാർഥിയുടെ കൈ…

4 hours ago

കുഞ്ഞിന്റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോടുണ്ടായിരുന്നു; അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ശബ്ദ സന്ദേശം പുറത്ത്. മൂന്നാം പരാതിക്കാരിയുടെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. തന്നെ…

5 hours ago

കർണ്ണശപഥം കഥകളി നാളെ

ബെംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ബാംഗ്ലൂർ ക്ലബ്ബ് ഫോർ കഥകളി ആന്റ് ദി ആർട്സും സംയുക്തമായി അവതരിപ്പിക്കുന്ന കർണ്ണശപഥം കഥകളി…

6 hours ago