ബെംഗളൂരു: കർണാടകയിലെ സ്കൂളുകളിൽ 17 ലക്ഷം വ്യാജ വിദ്യാർഥികളുണ്ടെന്ന സംശയത്തിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 2 വർഷത്തിനിടെ മുഴുവൻ വിദ്യാർഥികളുടെയും ആധാർ വിവരങ്ങൾ ലിങ്ക് ചെയ്യണമെന്ന് വകുപ്പ് നിർദേശം നൽകിയിരുന്നു. പല തവണ ഇതിനുള്ള സമയപരിധി പുതുക്കി നൽകിയിട്ടും ലക്ഷക്കണക്കിനു പേരുടെ വിവരങ്ങൾ ഇതുവരെയും ലഭ്യമായിട്ടില്ല. സംസ്ഥാനത്ത് 1 മുതൽ 10 വരെ ക്ലാസുകളിൽ 1.04 കോടി വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ 87 ലക്ഷം പേർമാത്രമാണ് ആധാർ ലിങ്ക് ചെയ്തത്.
വിദ്യാർഥികൾക്കായി സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ സ്കൂൾ അധികൃതർ വ്യാജ പേരിൽ അഡ്മിഷനുകൾ എടുത്തതായാണ് നിഗമനം. അവസാന നടപടിയായി ജൂലൈ 30നകം ആധാർ ലിങ്ക് ചെയ്യണമെന്ന കർശന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്. ഇതു കഴിയുന്നതോടെ വിശദ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.
SUMMARY: Susupicion of 17 lakh fake students in Karnataka schools
പാലക്കാട്: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകല്‍ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയില്‍ പാലക്കാട് സ്വദേശിക്ക് രോഗബാധ…
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ.…
ചെന്നൈ: പെണ്‍കുട്ടികളോട് സംസാരിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയെ സഹപാഠികള്‍ തല്ലിക്കൊന്നു. തമിഴ്‌നാട്ടിലെ ഈറോഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു…
പാലക്കാട്: പാലക്കാട് 38കാരിയ്ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്ടെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ്. പവന് 440 രൂപ കുറഞ്ഞ് 72,400 രൂപയായി. ഗ്രാമിന് 55 രൂപ…
സബ്രെഗ്: തന്നെ ദുർബലനായ കളിക്കാരനെന്നു വിളിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാള്‍സന് ചെസ് ബോർഡില്‍ തന്നെ…