LATEST NEWS

5 ഹൃദയാഘാത മരണങ്ങൾ കൂടി; ഹാസനിൽ 45 ദിവസത്തിനിടെ മരിച്ചത് 30 പേർ

ബെംഗളൂരു: സംസ്ഥാനത്ത് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസങ്ങളിലായി 5 പേർ കൂടി മരിച്ചു. ഹാസൻ ജില്ലയിൽ നാലും മൈസൂരുവിൽ ഒരാളുമാണ് മരിച്ചത്. ഇതോടെ ഹാസനിൽ കഴിഞ്ഞ 45 ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു.

നേരത്തേ ഹാസനിലെ ഹൃദയാഘാത മരണങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ മരിച്ചവരുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. 

ദാവനഗരെയിലും സമാന സ്ഥിതിയുള്ളതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു. കഴിഞ്ഞ 6 മാസത്തിനിടെ 75 പേർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് വിവരം. ഇതിൽ 18 പേർ യുവാക്കളാണ്. ഭൂരിഭാഗം പേർക്കും ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നത് ആശങ്ക വർധിപ്പിക്കുന്നു.

SUMMARY: Five more cardiac arrest deaths in Karnataka.

WEB DESK

Recent Posts

തൃശൂര്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനം; 3 പേരുടെ മരണം സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിര്‍മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തിൽ 3 പേരുടെ മരണം…

5 minutes ago

തൃശൂരില്‍ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തില്‍ സ്ഫോടനം; 40 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്ഫോടനം. തൃശൂ‍ർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിർമിക്കുന്നിടത്താണ് സ്ഫോടനം…

36 minutes ago

ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജര്‍ അഴിമതിക്കേസ്; കേന്ദ്ര സര്‍ക്കാരിന് പിഴ ചുമത്തിയ നടപടി സുപ്രീംകോടതി പിന്‍വലിച്ചു

ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ്‌ തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത്…

2 hours ago

പാമ്പുകടി: ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി

തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…

3 hours ago

ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭയം; പിതാവില്‍ നിന്നും സംരക്ഷണം തേടി യുവതി ഹൈക്കോടതിയിൽ

ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…

3 hours ago

നിതിൻ രാജിന്റെ മരണം; ഏപ്രില്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌ ആക്ഷൻ കൗണ്‍സില്‍

തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…

4 hours ago