ഛത്തീസ്ഗഡിലെ കബിർധാം ജില്ലയിൽ മിനി ഗുഡ്‌സ് വാഹനം മറിഞ്ഞ് 17 സ്ത്രീകളും ഒരു പുരുഷനും മരിച്ചു. നാലുപേർക്ക് പരുക്കേറ്റു. ഛത്തിസ്ഗഠിലെ കബീർധാം ജില്ലയിലെ ബഹ്പാനി ഗ്രാമത്തിനടുത്തുള്ള ബഞ്ചാരി ഘട്ടിൽ തിങ്കളാഴ്ച ഉച്ചക്ക് 1.45നാണ് അപകടം. കാട്ടിൽ നിന്ന് ബീഡി നിർമാണത്തിനുള്ള തെണ്ടു ഇല പറിച്ച ശേഷം മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
ചരക്ക് വാഹനം റോഡിൽനിന്ന് തെന്നിമാറി താഴേക്ക് വീഴുകയും താഴ്വരയിലെ റോഡിൽ പതിക്കുകയുമായിരുന്നു. 12 സ്ത്രീകളും ഒരു പുരുഷനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരുക്കേറ്റ അഞ്ച് സ്ത്രീകൾ ആശുപത്രിയിലും മരിച്ചെന്ന് കബീർധാം പോലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ പറഞ്ഞു. പരുക്കേറ്റ നാലുപേരെ വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു. മരണത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായി അനുശോചനം രേഖപ്പെടുത്തി.
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…