കൊച്ചി: എറണാകുളം കോതമംഗലത്ത് കോളേജ് വിദ്യാർഥികള്‍ക്കിടയില്‍ വിതരണം ചെയ്യാൻ എത്തിച്ച ലഹരി പിടികൂടി. ഇടുക്കി പീരുമേട് സ്വദേശിനിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് എന്നിവരാണ് പിടിയിലായത്. കോളേജ് വിദ്യാർഥികളെ മാത്രം കേന്ദ്രീകരിച്ചാണ് ഇവരുടെ ലഹരി വില്‍പന.
ബെംഗളൂരുവില്‍ നിന്നാണ് പ്രതികള്‍ ലഹരിമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്. ലഹരി ഇടപാടുകള്‍ക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.
കുറഞ്ഞ വിലയ്ക്ക് ലഹരിമരുന്ന് വാങ്ങി നാട്ടിലെത്തിച്ച് വിദ്യാർഥികള്‍ക്കും യുവാക്കള്‍ക്കും വൻ വിലയ്ക്ക് വില്‍ക്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന. പ്രതികളുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് ലഹരി ശൃംഖലയിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: 18-year-old girl and her boyfriend arrested with MDMA in Kothamangalam
ബെംഗളൂരു: സംസ്ഥാനത്ത് ട്രെക്കിംഗിനിടെ ആളുകളെ കാണാതാവുന്നതും അപകടത്തിൽപ്പെടുന്നതുമായ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിബന്ധനകളും വ്യവസ്ഥകളും (സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജിയേഴ്‌സ്-എസ്.ഒ.പി.) പ്രഖ്യാപിച്ച്…
പൊള്ളാച്ചി: വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒന്‍പത് മലയാളികളെ തിരിച്ചറിഞ്ഞു. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്‌കൂളിലെ പ്രധാന അധ്യാപിക ഉള്‍പ്പെടെ ഒമ്പതു…
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…