LATEST NEWS

‘കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുള്ളത് 12000 കോടിയോളം രൂപ’: കെ.എൻ.ബാലഗോപാല്‍

തിരുവനന്തപുരം

    : കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം രാഷ്ട്രീയ നേട്ടത്തോടെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. സ്വന്തം വരുമാനത്തില്‍ കേരളം സാമ്പത്തിക മുന്നേറ്റമുണ്ടാക്കി. ആളോഹരി വരുമാനം മെച്ചപ്പെട്ടു.

    ആഭ്യന്തര ഉത്പാദനത്തില്‍ ഗണ്യമായ വളർച്ച ഉണ്ടായി. ലഭിക്കാനുള്ള തുകയുടെ പകുതിയോളം വെട്ടിക്കുറച്ചു. ഇതുവരെ ആകെ വെട്ടിക്കുറച്ചത് 17000 കോടിയോളം രൂപ. ഏറ്റവും അവസാന സമയത്ത് ഫണ്ട് ഇങ്ങനെ വെട്ടിക്കുറക്കുന്നത് ന്യായമായ കാര്യമല്ല. ഡിസംബർ 17 നാണ് തുക വെട്ടി കുറച്ച കാര്യം അറിയിച്ചത്. 24 ന് ഡല്‍ഹിയില്‍ പോയി, കാര്യങ്ങള്‍ അറിയിച്ചു. പക്ഷെ അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.

    ഇതിനെതിരെ പ്രതിപക്ഷവും രംഗത്ത് വരണം. സംസ്ഥാനത്തിനോട് താത്പര്യം ഉണ്ടെങ്കില്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ വിഷയം ഉന്നയിക്കണം. എല്‍ഡിഎഫ് കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെ ഒരു സമരം ചെയ്യാൻ യുഡിഎഫ് തയ്യാറാണോയെന്നും ബാലഗോപാല്‍ ചോദിച്ചു.

    എല്ലാ കാര്യങ്ങളും നാളെ കേന്ദ്ര ധനമന്ത്രിയെ അറിയിക്കും. ഫണ്ട് വെട്ടിക്കുറച്ച കാര്യമാണ് പ്രധാനമായും കേന്ദ്രത്തിനോട് ഉന്നയിക്കുക. റെയില്‍വേ സൗകര്യ പ്രശ്നങ്ങളും ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

    SUMMARY: ‘About Rs 12,000 crores to be received from the central government’: K.N. Balagopal

NEWS BUREAU

Recent Posts

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിചാരണ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയ്ക്കെതിരേ വിചാരണ കോടതി. കോടതി അലക്ഷ്യ പരാതികള്‍ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.…

14 hours ago

കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തി. വിവരം പോലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി…

15 hours ago

പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകളിൽ വ്യാഴാഴ്ച അവധി

തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി,…

16 hours ago

ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: ഇന്ന് വിവാഹിതനാകാനിരിക്കെ യുവാവ് ബൈക്കപകടത്തില്‍ മരിച്ചു. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ…

16 hours ago

ഗോൾഡൻ ഗ്ലോബ്‌സ് 2026; തിമോത്തി ചാലമെറ്റ് മികച്ച നടൻ, തിളങ്ങി അഡോളസൻസ്

കാലിഫോർണിയ: 83-ാമത് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…

16 hours ago

പിഎസ്‌എല്‍വി-സി 62 കുതിച്ചുയര്‍ന്നു; 16 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്‌ആര്‍ഒ പിഎസ്‌എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…

17 hours ago