തിരവനന്തപുരം: തമിഴ്നാട്ടിലെ മുഖ്യ ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് അതിര്‍ത്തി ജില്ലകള്‍ക്ക് ഈമാസം 15-ന് പ്രാദേശിക അവധി. ഇടുക്കി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളാണ് ഇവ.
സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാടിന് പുറമെ തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്നുണ്ട്.
തമിഴ്നാട് പൊങ്കലിനോട് അനുബന്ധിച്ച് നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി പത്ത് മുതൽ 16 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധിയാണ്. 15 വരെ ആദ്യം അവധി പ്രഖ്യാപിച്ചിരുന്നു. ശക്തമായ ആവശ്യം ഉയര്‍ന്നതോടെ ഒരു ദിവസം കൂടി അവധി നൽകുകയായിരുന്നു. തമിഴ്നാടിനൊപ്പം തെലങ്കാനയും പൊങ്കലിന് സമാനമായി നീണ്ട അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 17നായിരിക്കും പൊങ്കൽ അവധി കഴിഞ്ഞ് ഇവിടങ്ങളിൽ സ്കൂളുകൾ തുറക്കുന്നത്.
SUMMARY: Holiday on Thursday in six districts of Kerala on the occasion of Pongal
തിരുവനന്തപുരം: കവടിയാറില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പാലക്കാട് സ്വദേശി നൗഷിക(24) ആണ് മരിച്ചത്.…
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസ് ആണ് ആത്മഹത്യാശ്രമം നടത്തിയത്.…
പത്തനാപുരം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് മേല്‍ക്കൂരയില്‍ നിന്ന് പാമ്പ് വീണു. പിടവൂര്‍ മൂലംകോട് രാജേഷ് ഭവനില്‍ രേവതി (15)ക്കാണ്…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവിലയില്‍ ഇടിവ്. 1,11,960 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 13,995 രൂപയാണ് ഒരു…
കൊച്ചി: പാലക്കാട് സ്വദേശിയായ കോളേജ് വിദ്യാര്‍ഥി കോതമംഗലത്ത് പുഴയില്‍ മുങ്ങി മരിച്ചു. സഹപാഠികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ പാലക്കാട് കൂടല്ലൂര്‍ ക്വാര്‍ട്ടേഴ്‌സില്‍…
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിച്ചാൽ പാർട്ടിയിലെ എല്ലാ എംഎൽഎമാരും രാജിവയ്ക്കുമെന്ന് നടൻ വിജയ്‌യുടെ തമിഴക വെട്രി…