Categories: NATIONALTOP NEWS

ബെംഗളൂരു-കാമാഖ്യ എക്‌സ്പ്രസ് പാളം തെറ്റി; 25 പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡിഷയിലെ കട്ടക്കിൽ തീവണ്ടിയുടെ 11 കോച്ചുകൾ പാളം തെറ്റി. എസ്എംവിടി ബെംഗളൂരു-കാമാഖ്യ എസി എക്പ്രസിന്റെ (12551) കോച്ചുകളാണ് പാളം തെറ്റിയത്. ഞായറാഴ്ച രാവിലെ 11.45-ഓടെ നെർഗുണ്ഡിക്ക് സമീപം മൻഗൗളിയിലാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട്‌ ചെയ്തിട്ടില്ല. എന്നാൽ 25 പേർക്ക് പരുക്കേറ്റിറ്റുണ്ട്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

ഖുർദ റോഡ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), ഇസിഒആർ ജനറൽ മാനേജർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. രക്ഷാപ്രവർത്തനങ്ങൾക്കിയി ആക്സിഡന്റ്- മെഡിക്കൽ ദുരിതാശ്വാസ ട്രെയിനും സ്ഥലത്തെത്തിയിരുന്നു.

യാത്രക്കാർക്ക് ലക്ഷ്യ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇസിഒആർ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അപകടകാരണം വ്യക്തമല്ല. സംഭവത്തെത്തുടർന്ന് മൂന്ന് തീവണ്ടി സർവീസുകൾ വഴിതിരിച്ചുവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഈസ്റ്റ്- കോസ്റ്റ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അശോക് കുമാർ മിശ്ര അറിയിച്ചു.

 

TAGS: TRAIN ACCIDENT
SUMMARY: Bengaluru – Kamakya express derails in Odisha

Savre Digital

Recent Posts

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ ഭീഷണിയില്‍ പ്രധാനപ്രതി അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം…

1 minute ago

‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുമ്പ് 160 സീറ്റുകള്‍ തരാമെന്ന് രണ്ടുപേര്‍ വന്ന് പറഞ്ഞു, ഞാനും രാഹുലും നിരസിച്ചു’ -ശരദ് പവാറിന്റെ വെളിപ്പെടുത്തല്‍

മുംബൈ:​ ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി…

28 minutes ago

ഡല്‍ഹിയില്‍ കനത്ത മഴ: മുന്നൂറോളം വിമാന സര്‍വീസുകള്‍ വൈകി, പ്രളയ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും…

1 hour ago

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ബെംഗളൂരു സന്ദർശിക്കുന്നതിനാൽ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബെംഗളൂരു…

2 hours ago

നടൻ വിഷ്ണുവർധന്റെ സ്മാരകം തകര്‍ത്തു; പ്രതിഷേധവുമായി ആരാധകർ

ബെംഗളൂരു: തെന്നിന്ത്യന്‍ നടൻ വിഷ്ണുവർധന്റെ ബെംഗളൂരുവിലെ സ്മാരകം തകര്‍ത്തതില്‍ ആരാധകരുടെ പ്രതിഷേധം. കെങ്കേരിയിലെ അഭിമാൻ സ്റ്റുഡിയോയിലെ നടന്റെ സ്മാരകമാണ് വ്യാഴാഴ്ച…

2 hours ago

ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുന്നു. കർണാടക ഭവന ബോർഡാണ് സ്റ്റേഡിയം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.…

3 hours ago