ദുബയ്: ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നാളെ നടത്താനിരുന്ന സിബിഎസ്‌ഇ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ശേഷിക്കുന്ന പരീക്ഷകളും മാറ്റിവയ്ക്കുമോ എന്ന് വ്യക്തമല്ല. യുഎഇ, ബെഹ്‌റെയ്ന്‍, ഇറാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.
ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം ശക്തമാക്കിയതിനെത്തുടര്‍ന്ന് ഇവിടെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകയും ചെയ്തു. ബോര്‍ഡ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ സ്ഥിതിഗതികളില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലായിരുന്നു. പരീക്ഷകള്‍ മാറ്റിവച്ചതോടെ ആശങ്ക താല്‍ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്.
SUMMARY: CBSE exams for classes 10 and 12 in the Gulf region postponed
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…